രവീന്ദ്ര ജഡേജയുടെ വിവാഹത്തില്‍ ആഹ്ലാദ സൂചകമായി മുകളിലേക്ക് വെടിവെച്ചു..കുതിര വിരണ്ടു

രാജ്കോട്ട്: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ വിവാഹത്തിനിടെ നടത്തിയ വെടിവയ്പ്പ് വിവാദമായി. വരനെ പ്രദക്ഷിണമായി ആനയിക്കുന്നതിനിടെ ജഡേജയുടെ ബന്ധുക്കളില്‍ ആരോ ആണ് ആഹ്ലാദ സൂചകമായി ആകാശത്തേക്ക് വെടിവച്ചത്. വെടിപൊട്ടിയപ്പോള്‍ കുതിര പരിഭ്രാന്തിയോടെ കുതറി. താരം താഴെ വീഴാന്‍ പോയെങ്കിലും വെടിയൊച്ച നിന്നപ്പോള്‍ കുതിര പഴയപടിയായി.

എന്നാല്‍ വിവരമറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തിയതോടെ സംഭവം വിവാദമായി. ആര്‍ക്കും പരുക്കില്ലെങ്കിലും ഇത്തരത്തില്‍ തോക്ക് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് പൊലീസ് പറഞ്ഞു. ലൈസന്‍സുള്ള തോക്കുകള്‍ പോലും അത്യാവശ്യ ഘട്ടങ്ങളില്‍ സ്വയം പ്രതിരോധത്തിനൊഴികെ ഉപയോഗിക്കരുതെന്നാണ് നിയമം.

Share this news

Leave a Reply

%d bloggers like this: