ജോബ് ബ്രിഡ്ജ് സ്ക്രീം ദുരുപയോഗം ചെയ്തിരുന്നതായി റിപ്പോര്‍ട്ട്

ഡബ്ലിന്‍:  ജോബ് ബ്രിഡ്ജ് സ്ക്രീം ഉപയോഗിച്ച് ഉദ്യോഗാര്‍ത്ഥികളെ എടുക്കുന്ന കമ്പനികള്‍ അവരെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും  അധിക സമയ ജോലി ചെയ്യിക്കുന്നതായും റിപ്പോര്‍ട്ടുകള്‍.  ഇവരുടെ സുരക്ഷാ കാര്യത്തിലും വിട്ടു വീഴ്ച്ച നടത്തുന്നതായി വ്യക്തമായിട്ടുണ്ട്. സാമൂഹ്യ സുരക്ഷാ വകുപ്പിന്‍റെ  റിപ്പോര്‍ട്ടിലാണ് ചൂഷണം വ്യക്തമാക്കിയിരിക്കുന്നത്. ജോബ് ബ്രിഡ്ജ് സ്കീമിന്‍റെ മറവില്‍ നികുതി പണം വിനിയോഗിക്കുകയാണ് കമ്പനികള്‍ ചെയ്തിരിക്കുന്നത്.

ചട്ടലംഘനത്തെ തുടര്‍ന്ന് ഇതേ തുടര്‍ന്ന് വിവിധ കമ്പനികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തു.  കഴിഞ്ഞ നവംബറില്‍ ഇത്തരത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നവരുടെ വിലക്ക് പിന്‍വലിച്ചിരുന്നു.  പരാതിസംബന്ധിച്ച അന്വേഷണത്തില്‍ നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നതാണ് പ്രധാനമായും ചൂണ്ടികാണിക്കപ്പെട്ട പ്രശ്നം.  വകുപ്പിലെ ഇന്‍സ്പെക്ടര്‍മാര്‍ തന്നെ ചില കമ്പനികള്‍ക്ക് പരിധിയില്ലാതെ നിരോധനം ഏര്‍പ്പെടുത്തണമെന്ന  ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും ഇത് ചെവികൊണ്ടില്ല.

ജോബ് ബ്രിഡ്ജ് വഴി റിക്രൂട്ട് ചെയ്യുപ്പെട്ട രണ്ട് പേര്‍ക്ക് ഭീഷണിനേരിടേണ്ടി വരികയും ഒരാളെ അപമാനിക്കുകയും ചെയ്തിട്ടുള്ളതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സംഭവം റിപ്പോര്‍ട്ട് ചെയ്ത  ഇരു സ്ഥാപനങ്ങള്‍ക്കും ആറ് മാസം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.  നീണ്ട് മണിക്കൂറുകള്‍, മേലധികാരിയുടെ അതൃപ്തി,  ജോലി സ്ഥലത്ത് പൂട്ടിയിടുക, സുരക്ഷാ ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവയെല്ലാം ചൂണ്ടികാണിക്കപ്പെടുന്നുണ്ട്. ഭാഗികമായി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ റിക്രൂട്ട് ചെയ്യപ്പെട്ടവര്‍ക്ക് ശാരീരിക ആക്രമണം നേരിട്ടതായും പറയുന്നുണ്ട്.

സംഭവം കമ്പനിയുടെ ഉടമ സമ്മതിക്കുകയും ചെയ്തതായി പറയുന്നു. ജോലിക്കാരെ മാറ്റി ജോബ് ബ്രിഡ്ജ്  സ്കീമില്‍ റിക്രൂട്ട് ചെയ്തവരെ  നിയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല തൊഴില്‍ സമയം ജീവനക്കാര്‍ക്ക് കുറയ്ക്കുകയും ചെയ്തു. സ്കീം പ്രകാരം 282 മില്യണ്‍ യൂറോ ആണ് ചെലവഴിക്കുന്നത്. 15211 പേര്‍ക്കാണ് തൊഴില്‍ പരിചയം ലഭിച്ച് ജോലി ലഭിച്ചിരിക്കുന്നത്.  46,537  പേരാണ് സ്കീമിന് കീഴില്‍ തൊഴില്‍ പരിചയം നേടിയത്.

എസ്

Share this news

Leave a Reply

%d bloggers like this: