ദില്‍മ റൂസഫിന് തിരിച്ചടി,ഇംപീച്ച്മെന്റ് നടപടി ബ്രസീല്‍ പാര്‍ലമെന്റ് അംഗീകരിച്ചു

റിയോഡി ജെനീറോ: ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫിന് തിരിച്ചടി. ദില്‍മയ്ക്ക് എതിരായ ഇംപീച്ച്മെന്റ് നടപടി ബ്രസീല്‍ പാര്‍ലമെന്റ് അംഗീകരിച്ചു. അഴിമതി നടന്നത്തിയെന്നതിന്റെ പേരിലാണ് ബ്രസീല്‍ പ്രസിഡന്റ് ദില്‍മാ റൂസഫ് ഇംപീച്ച്മെന്റ് നടപടികള്‍ക്ക് തുടക്കമായത്.

രണ്ടാമതും അധികാരത്തില്‍ എത്തിയതു മുതല്‍ പിന്തുടരുന്ന അഴിമതി ആരോപണങ്ങളുടെ തുടര്‍ച്ചയാരുന്നു ഇംപീച്ച്മെന്റ് നടപടികള്‍.ദില്‍മയ്ക്ക് എതിരായ നടപടികള്‍ അംഗീകരിച്ചാണ് എംപിമാരില്‍ ഏറെയും വോട്ട് ചെയ്തത്. അധോസഭയില്‍ ചേബംര്‍ ഒഫ് ഡെപ്യൂട്ടിസില്‍ മൂന്നില്‍ രണ്ട് വിഭാഗവും ദില്‍മയ്ക്ക് എതിരെ വിധിയെഴുതി. അധോസഭയില്‍ പ്രമേയം പാസാക്കിയാല്‍ ഉപരിസഭ പരിഗണിച്ച് ഇത് വീണ്ടും വോട്ടിന് ഇടും.ഉപരിസഭയായ സെനറ്റില്‍ പ്രമേയം അംഗീകരിക്കപ്പെട്ടാല്‍ ദില്‍മയെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഫുറത്താക്കും.

അടുത്തമാസം സെനറ്റില്‍ ദില്‍മയ്ക്ക് എതിരെ വിധിയെഴുത്ത് ഉണ്ടായല്‍ ഇംപീച്ച്മെന്റ് നടപടികള്‍ക്ക് തുടക്കമാകും.ഇതിനിടയില്‍ രണ്ട് ഘട്ടങ്ങളിലായി ദില്‍മയ്ക്ക് അപ്പീലിന് അവസരം ഉണ്ട്.എന്നാല്‍ തനിക്കെതിരായ ആരോപണം അടിസ്ഥാന രഹിതമാണെന്നും തെരഞ്ഞെടുത്ത ഭരണ കൂടത്തെ അട്ടിമറിക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നും ദില്‍മ ആരോപിച്ചു.

Share this news

Leave a Reply

%d bloggers like this: