ഡബ്ലിന്‍: അറുപതിലധികം രോഗികളില്‍ ചികിത്സാപ്പിഴവുകള്‍ കണ്ടെത്തി

ഡബ്ലിന്‍: അറുപതിലധികം രോഗികളില്‍ ചികിത്സാപ്പിഴവുകള്‍ കണ്ടെത്തി. ഐറിഷ് ആശുപത്രികളില്‍ കുറഞ്ഞത് 63 രോഗികളില്‍ ശസ്ത്രക്രിയാപ്പിഴവുകള്‍ സംഭവിച്ചു എന്നാണ് പുതിയ കണക്കുകള്‍. എന്നാല്‍ കണക്കുകളില്‍ പെടാത്തത്ഇതിലും അധികം കാണുമെന്നാണു കരുതപ്പെടുന്നതു. ഈ കണക്കുകള്‍ സര്‍ക്കാര്‍ സഹായത്തോടെ നടത്തുന്ന ആശുപത്രികളുടെ മാത്രമാണ്.
ഐറിഷ് ആശുപത്രികളില്‍ കുറഞ്ഞത് 63 രോഗികളില്‍ ശസ്ത്രക്രിയാപ്പിഴവുകള്‍ സംഭവിച്ചു എന്നാണ് പുതിയ കണക്കുകള്‍. എന്നാല്‍ കണക്കുകളില്‍ പെടാത്തത്ഇതിലും അധികം കാണുമെന്നാണു കരുതപ്പെടുന്നതു. ഈ കണക്കുകള്‍ സര്‍ക്കാര്‍ സഹായത്തോടെ നടത്തുന്ന ആശുപത്രികളുടെ മാത്രമാണ്.
ഒരു ശസ്ത്രക്രിയ തെറ്റായരീതിയില്‍ അല്ലെങ്കില്‍ രോഗിയുടെ തെറ്റായ ശരീര ഭാഗത്ത് ചെയ്യുക ഉദാഹരണത്തിന് ഇടതു വൃക്കയ്ക്ക് പകരം വലത്, വലത് കൈയിലെ ചെറുവിരലിനു പകരം മറ്റൊരു വിരല്‍ തുടങിയവയെ ആണു ലോകാരോഗ്യ സംഘടന ശസ്ത്രക്രിയയിലുണ്ടാവുന്ന പിഴവുകളെന്നു വിശദീകരിക്കുന്നത്. എയ്ച് എസ് ഇ പറയുന്നത് ലക്ഷോപലക്ഷം രോഗികളൈല്‍ നിന്നാണ് ഈ കണക്കുകള്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ്.
പിഴവുകളുടെ കണക്കുകള്‍ ലഭ്യമാക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതുവഴി കൂടുതല്‍ സംഭവങള്‍ രേഖപ്പെടുത്തുന്നു. ഇതിനെ ഒരു പ്രതികൂല സാഹചര്യമായികാണുന്നതിനു പകരം സുരക്ഷിതമായ പരിചരണതിന് വേണ്ടിയുള്ള സുതാര്യമായ പഠനമേഖലയായി കാണണം.
ഐറിഷ് രോഗികള്‍ക്ക് വേണ്ടിയുള്ള സംഘടനയുടെ അദ്ധ്യക്ഷന്‍ സ്റ്റീഫന്‍ മെക്മഹെന്‍ ഈ കണക്കുകള്‍ നിരാശാജനകമാണെന്ന് അറിയിച്ചു. അടുത്തിടെ നടന്ന ഒരു പഠനത്തില്‍ എട്ടില്‍ ഒരു ആശുപത്രിയില്‍ ചികിത്സാപിഴവ് കണ്ടുവരുന്നു എന്നും ഇതില്‍ എഴുപതു ശതമാനവും ഒഴിവാക്കാവുന്നവയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുപോലുള്ള പിഴവുകള്‍ തുടരാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുകയും വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ അയര്‍ലഡില്‍ ആകെനടത്തുന്ന ശസ്ത്രക്രിയകളുടെ ഒരു വളരെ ചെറിയ ശതമാനം മാത്രമായതിനാല്‍ ടബ്ലിൂ എച്ച് ഒ ഇതിനെ ഒഴിവാക്കവുന്നവയായി കണക്കാക്കുന്നു.
-എംആര്‍-

Share this news

Leave a Reply

%d bloggers like this: