ലണ്ടനില്‍ വിമാനത്തില്‍ ആകാശത്തു വച്ച് ഡ്രോണ്‍ ഇടിച്ചു, ഒഴിവായത് വന്‍ ദുരന്തം

 

ലണ്ടന്‍:വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുന്ന സമയം സാധാരണ പക്ഷികളാണ് ഭീക്ഷിണി ഉയര്‍ത്തുന്നതെങ്കില്‍ , ഏറ്റവും പുതിയ സംഭവം അതിലേറെ ആശങ്ക ഉയര്‍ത്തുന്നു.ഇന്നലെ രാത്രി ഹീത്രു വിമാനത്താവളത്തില്‍ ഇറങ്ങുന്ന ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ വിമാനത്തില്‍ അകാശത്തു പറന്ന ഡ്രോണ്‍ ഇടിച്ചു.ജനീവയില്‍ നിന്ന് ലണ്ടനിലേയ്ക്ക് വരികയായിരുന്നബി എ 727 എന്ന വിമാനത്തിലാണ് ഡ്രോണ്‍ ഇടിച്ചത്.132 യാത്രക്കാരുമായി എത്തിയ വിമാനം വന്‍ ദുരന്തത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപെട്ടത്.

എന്നാല്‍ വിമാനത്താവളത്തിലെ ആദ്യ സംഭവം അല്ല ഇതെന്നത് വിമാനത്തിന്റെ സുരക്ഷയെ കൂടുതല്‍ ആശങ്കപ്പെടുത്തുന്നതായി സുരക്ഷാ വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.പലപ്പോഴും നിയമങ്ങള്‍ കാറ്റില്‍ പറത്ത് നഗരത്തില്‍ പറക്കുന്ന ഡ്രോണുകള്‍ വിമാനങ്ങള്‍ക്ക് കനത്ത ഭീക്ഷിണി ആണ് ഉയര്‍ത്തുന്നത്.

ഡ്രോണുകള്‍ ഒരു കാരണവശാലും400 അടിക്ക് മുകളിലായി പറക്കാന്‍ പാടില്ല എന്ന കര്‍ശന നിര്‍ദ്ദേശം ഉണ്ടെങ്കിലും പലപോഴും ഇത് പാലിക്കപ്പെടുന്നില്ല എന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നു.

സംഭവത്തെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: