മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ പ്രഖ്യാപനം

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ പ്രഖ്യാപനം. വീണ്ടും അധികാരത്തിലെത്തിയാല്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്താമെന്നാണ് ജയലളിത വാഗ്ദാനം ചെയ്തിരിക്കുന്നത്.

തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് ജയലളിത ഇക്കാര്യം പറഞ്ഞത്.മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയില്‍ നിന്ന് 142 അടിയാക്കി ഉയര്‍ത്തുന്നതിനുള്ള സുപ്രീം കോടതി ഉത്തരവ് ലഭിച്ചത് അണ്ണാ ഡി.എം.കെയുടെ ഭരണകാലത്താണ്.

വീണ്ടും അധികാരത്തില്‍ എത്തിച്ചാല്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്താമെന്നതാണ് ജയലളിതയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന്.

Share this news

Leave a Reply

%d bloggers like this: