ഗാര്ഡ ശരിയായി പ്രവര്‍ത്തിക്കാന്‍ 800 പേരെറിക്രൂട്ട് ചെയ്യണമെന്ന് ആവശ്യം

ഡബ്ലിന്: ശരിയായ വിധത്തില്‍ സര്‍വീസ് നടത്തുന്നതിന് 800 ഗാര്‍ഡമാരെയെങ്കിലും ഏറ്റവും ചുരുങ്ങിയത് റിക്രൂട്ട് ചെയ്യേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. അസോസിയേഷന്‍ ഓഫ് ഗാര്‍ഡ സുപ്രണ്ടന്‍റ്സിന്‍റെ വാര്‍ഷിക കോണ്‍ഫറന്‍സില്‍  സംഘടനയുടെ പ്രസിഡന്‍റ് നോയല്‍ കണ്ണിങ്ഹാം  പറഞ്ഞു.  റിക്രൂട്ട്മെന‍്റ് മോറട്ടോറിയം, വിരമിക്കല്‍,  പ്രമോഷനുകള്‍ എന്നിവയെല്ലാം മൂലം പോലീസ് സേവനത്തിന് ഗാര്ഡമാരുടെ കുറവുണ്ട്.

റിക്രൂട്ട്മെന്‍റ് സംബന്ധിച്ച പുതിയ നയത്തെ സ്വാഗതം ചെയ്യുന്നതായും നോയല്‍ വ്യക്തമാക്കി.  എന്നാല്‍ കൂടുതല്‍ പേരെ വാര്‍ഷികാടിസ്ഥാനത്തില്‍ റിക്രൂട്ട് ചെയ്യേണ്ടത് ആവശ്യമാണ്.  1500 ഗാര്‍ഡമാരെ ഡെസ്ക് ജോബില്‍ നിന്നും മാറ്റി തെരുവില്‍ നിയോഗിക്കണമെന്ന ആവശ്യം സൂപ്രണ്ടന്‍റ് നോയല്‍ കണ്ണിങ്ഹാം യോഗത്തില്‍ തള്ളുകയും ചെയ്തു.  ഇത്തരത്തില്‍ ഓഫീസര്‍മാരെ മാറ്റാന്‍ കഴിയുന്നതല്ലെന്നും പ്രധാനപ്പെട്ട പങ്കാണ് വഹിക്കുന്നതെന്നും വ്യക്തമാക്കുകയും ചെയ്തു.

വേതന കുറവ് മൂലം ഗാര്‍ഡയില്‍ നിന്ന് യുവാക്കള്‍ പോകുന്നത് ആശങ്കയുണ്ടാക്കുന്നതാണ്.  മികച്ചവിദ്യാഭ്യാസ യോഗ്യതയും കഴിവും ഉള്ളയുവാക്കളെ ലഭിക്കുന്നുണ്ട് എന്നാല്‍ ഇവര്‍ പിന്നീട് കൊഴിഞ്ഞ് പോകുന്നതായും അദ്ദേഹം ചൂണ്ടികാണിച്ചു.

എസ്

Share this news

Leave a Reply

%d bloggers like this: