ഇന്ത്യയില്‍ മാധ്യമസ്വാതന്ത്ര്യം കുറവ്: സര്‍വെ

വാഷിംഗ്ടണ്‍: മാധ്യമ സ്വാതന്ത്ര്യത്തില്‍ ഇന്ത്യക്ക് 133-ാം സ്ഥാനമെന്ന് സര്‍വേ. 180 രാജ്യങ്ങളെ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച സര്‍വേയിലാണ് ഇന്ത്യ 133-ാം സ്ഥാനത്തു നില്‍ക്കുന്നത്. പാരീസ് ആസ്ഥാനമാക്കിയ വിത്തൗട്ട് ബോര്‍ഡേഴ്‌സ് എന്ന എന്‍ജിഒയാണു പഠനം നടത്തിയത്.

മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന ഭീഷണികള്‍ തടയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറാകുന്നില്ലെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാരില്‍നിന്നും വിവിധ ചിന്താധാരകളില്‍നിന്നും സ്വകാര്യ മേഖലയില്‍നിന്നുമാണ് മാധ്യമസ്വാതന്ത്ര്യത്തിനു ഭീഷണി ഉയരുന്നത്. വിവിധ മതസംഘടനകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേര്‍ക്ക് ആക്രമണം അഴിച്ചുവിടുന്നതായി റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു. കാഷ്മീര്‍ പോലുള്ള മേഖലകളില്‍ മാധ്യമപ്രവര്‍ത്തനം നടത്തുന്നതിനു വളരെയേറെ തടസം നേരിടുന്നതായും സര്‍വേ സൂചിപ്പിക്കുന്നു.

മാധ്യമസ്വതന്ത്രത്തിന്റെ കാര്യത്തില്‍ ആഫ്രിക്ക അമേരിക്കയെ കവച്ചുവച്ചുവെന്നും വിത്തൗട്ട് ബോര്‍ഡര്‍ കണ്ടെത്തി. ഉത്തര കൊറിയ, സിറിയ, എറിത്രിയ എന്നിവയാണ് സര്‍വേയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളെന്നും സര്‍വേയില്‍ വിശദമാക്കുന്നു.

-എസ്‌കെ-

Share this news

Leave a Reply

%d bloggers like this: