ലോക പുസ്തക ദിനം ആചരിച്ചു

ദോഹ. വായന സംസ്‌കാരമുള്ള മനുഷ്യന്റെ സ്വഭാവമാണെന്നും ചിന്തയേയും ജീവിതത്തേയും മാറ്റിമറിക്കാനും നവീകരിക്കാനും സഹായിക്കുന്ന ശക്തമായ മാധ്യമമാണ് പുസ്തകമെന്നും ലോക പുസ്തക ദിനത്തോടനുബന്ധിച്ച് മീഡിയ പ്‌ളസ് സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ശാസ്ത്ര സാങ്കേതിക രംഗത്തെ വിപ്‌ളവകരമായ പുരോഗതിയെ തുടര്‍ന്ന് ദൃശ്യ ശ്രവ്യ മാധ്യമങ്ങളുടെ സ്വാധീനം മനുഷ്യന്റെ സാഹിത്യ സാംസ്‌കാരിക രംഗങ്ങളെ ഒരു പരിധിവരെ കീഴടക്കിയിട്ടുണ്ടെങ്കിലും വായനയെ മലയാളിക്ക് മാറ്റിനിര്‍ത്താനാവുകയില്ലെന്ന് ചര്‍ച്ച അടിവരയിട്ടു. പുസ്തക വായനയില്‍ ചില ഏറ്റക്കുറച്ചിലുകളുണ്ടായി എങ്കിലും വായന സജീവവും സര്‍ഗാത്മകവുമായി തുടരുകയാണ്.

മനുഷ്യന്റെ സാംസ്‌കാരിക വളര്‍ച്ചക്ക് വായന അനുപേക്ഷ്യമാണെന്നും ഇളംതലമുറയെ വായനയുടെ മനോഹരതീരങ്ങളിലൂടെ കൈപിടിച്ചുകൊണ്ടുപോകുവാന്‍ അധ്യാപകരും രക്ഷിതാക്കളും പ്രബുദ്ധരായ സമൂഹവും ശ്രദ്ധിക്കണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ഉദ്‌ബോധിപ്പിച്ചു. മാനവ സൗഹൃദവും നന്മയും പരസ്പരം പങ്കുവെക്കുവാനും ഊഷ്മളമായ ബന്ധങ്ങള്‍ നിലനിര്‍ത്തുവാനും വായന സഹായിക്കുമെന്നത് അനിഷേധ്യമാണ്. അതുകൊണ്ട് തന്നെ എഴുത്തുകാര്‍ക്ക് സമൂഹത്തിന്റെ പുരോഗതിയിലും വളര്‍ച്ചയിലും വലിയ പങ്ക് വഹിക്കാന്‍ കഴിയുമെന്നത് ചരിത്രബോധ്യമാണ്. ഇന്ത്യയില്‍ അസഹിഷ്ണുതാവിവാദ സമയത്ത് പല എഴുത്തുകാരും തങ്ങള്‍ക്ക് ലഭിച്ച പുരസ്‌കാരങ്ങള്‍ തിരിച്ചേല്‍പ്പിച്ചതുപോലും കലാകാരന്റെ സര്‍ഗാതമക പ്രതികരണമാണ്.

ചിന്തയുടെ ഇന്ധനമാണ് വായന. എവിടെ വായന ഇല്ലാതാകുന്നുവോ അവിടെ ചിന്ത മരവിക്കുകയും സമൂഹം അധഃപതിക്കുകയും ചെയ്യും. നക്ഷത്രപ്രഭയുള്ള കാലവും ഉള്‍ക്കനമുള്ള രചനകളും മലയാളിക്ക് അവിസ്മരണീയമായ ഓര്‍മകളാണ്. അക്ഷരമെന്നാല്‍ ഒരിക്കലും നാശമില്ലാത്തത് എന്നാണ്. മറ്റൊരു മാധ്യമത്തിനും വായനയെ ഇല്ലാതാക്കാനാവില്ല. നമ്മുടെ സമീപനത്തിലാണ് മാറ്റം വരേണ്ടതെന്ന് പ്രസംഗകര്‍ ഓര്‍മിപ്പിച്ചു.

കോടിക്കണക്കിന് രൂപ ചിലവഴിച്ചാലും ചിത്രീകരിക്കാന്‍ കഴിയാത്ത ഉദാത്തവും അതിമനോഹരവുമായ ലോകത്തെ വരച്ചുകാട്ടാന്‍ കഴിയുമെന്നതാണ് വായനയുടെ മറ്റൊരു സവിശേഷത. കുട്ടികളെ പത്രമാസികളും കഥകളുമൊക്കെ ഉറക്കെ വായിപ്പിക്കുന്നത് അക്ഷര ശുദ്ധിയും ഭാഷാ സ്ഫുടതയും വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കും. ഏത് ഭാഷയില്‍ വായിക്കുന്നതും അഭികാമ്യമാണെങ്കിലും മനുഷ്യന്റെ മനസിലേക്ക് എളുപ്പത്തില്‍ കടന്നുചെല്ലുവാന്‍ സഹായിക്കുക മാതൃഭാഷയിലുള്ള വായനയാണ്. മനുഷ്യന് ലഭിക്കുന്ന ഏറ്റവും വലിയ വരമായ വിവരം നേടാനും മനുഷ്യനെ സംസ്‌ക്കരിക്കാനും വായനക്കുള്ള കഴിവ് അപാരമാണെന്നും ഈ രംഗത്ത് സമകാലിക സമൂഹം അലംഭാവം കാണിക്കരുതെന്നും ചര്‍ച്ച ഓര്‍മ്മപ്പെടുത്തി.

അറിവിന്റെ വിശാലമായ ലോകത്തേക്കുള്ള താക്കോലാണ് വായന. വായിക്കുന്നവരാണ് യഥാര്‍ഥ നേതാക്കളെന്ന വാക്യം അന്വര്‍ഥമാക്കണം. വായിക്കാനാഹ്വാനം ചെയ്താണ് ഖൂര്‍ആന്‍ അവതരണം തന്നെ ആരംഭിച്ചത്. ഇരുട്ടും വെട്ടവും മല്‍സരിക്കുന്ന കലിയുഗത്തില്‍ ഇരുട്ടിനെ തട്ടി മാറ്റി വെട്ടത്തിന്റെ വക്താക്കളും പ്രയോക്താക്കളുമാക്കി മാറ്റാന്‍ പരന്ന വായനക്ക് മാത്രമേ കഴിയൂ.

മലയാളിയുടെ വായന സംസ്‌കാരത്തിന്റെ ശേഷിപ്പും തിരിച്ചറിവും ശക്തിപ്പെടുത്തുവാനുള്ള അവസരമാണ് പുസ്തക ദിനം ഉദ്‌ഘോഷിക്കുന്നത്. വായനയുടെ അനന്ത സാധ്യതകളെ തിരിച്ചറിഞ്ഞ് അതിന്റെ ഗുണഭോക്താക്കളാകുന്നവരാണ് പ്രവാസികള്‍. മലയാളികളില്‍ വായന അന്യമാകുന്നു എന്ന വിലാപങ്ങള്‍ക്കൊന്നും വലിയ അര്‍ഥമില്ല. വായനയുടെ തലങ്ങളില്‍ മാത്രമാണ് മാറ്റം വരുന്നത്. വിശാലമായ മാനങ്ങളുള്ള ഒരു പ്രക്രിയയാണ് വായന. കഥയും കവിതയും നോവലും സര്‍ഗ രചനകളുമെന്നപോലെ തന്നെ പ്രകൃതിയുടെ ദൃശ്യ വായനയും വൈകാരിക വായനയും വ്യത്യസ്തമായ തലങ്ങളാണ്.

ദൃശ്യമാധ്യമം നമുക്ക് ഇമേജറികളിലോ സങ്കല്‍പ്പത്തിലോ ചോയിസ് നല്‍കാതിരിക്കുമ്പോള്‍ പുസ്തകങ്ങളില്‍ നമുക്ക് നമ്മുടെ ഭാവനക്കനുസരിച്ച ബിംബങ്ങള്‍ സങ്കല്‍പ്പിക്കാന്‍ കഴിയും. ഇത് മനുഷ്യന്റെ ചിന്തയേയും വികാരത്തേയും തൊട്ടുണര്‍ത്താന്‍ പോന്നതാണ്. വായനയുടെ പരിമളം മനസിന് കുളിരേകുന്ന അവാച്യമായ ഒരനുഭൂതിയാണ്. മുന്‍ വിധികളില്ലാതെ സങ്കുചിതത്തമില്ലാതെ ഈ പരിമളം കാത്ത് സൂക്ഷിക്കാനായാല്‍ ഒരു തരം ശക്തിക്കും മനുഷ്യ മനസുകളെ സാംസ്‌കാരിക പാതയില്‍ നിന്നും പിറകോട്ട് വലിക്കാനാവില്ല.

അക്ഷരങ്ങളെ പ്രണയിക്കുന്ന ഓരോരുത്തര്‍ക്കും വായന അവാച്യമായ അനുഭൂതിയാണ് നല്‍കുന്നത്. വായിക്കുന്നതും വായനക്ക് പ്രചോദനമേകുന്നതും ഒരു പോലെ പുണ്യമാണ്. ഞാന്‍ സുഹൃത്തുക്കളുടെ അഭാവം പരിഹരിക്കുന്നത് പുസ്തകങ്ങളിലൂടെയാണെന്ന അംബേദ്കറുടെ പ്രസ്താവന പുസ്തകങ്ങളെ കൂട്ടുകാരാക്കാനുള്ള ആഹ്വാനമാണ്. . കൂടുതല്‍ പ്രസംഗിക്കുകയും കുറച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുക എന്ന നിലപാടിന് മാറ്റം വരികയും കുട്ടികളെ മടിയിലുത്തി കഥ പറഞ്ഞു കൊടുത്തിരുന്ന സ്വഭാവം വീണ്ടെടുക്കുകയും ചെയ്താല്‍ കുട്ടികളുടെ വായനയില്‍ കാര്യമായ സ്വാധീനമുണ്ടാക്കാന്‍ കഴിയും. കൂടാതെ കുട്ടികള്‍ക്കുള്ള ഉപഹാരങ്ങളും സമ്മാനങ്ങളും നല്ല പുസ്തകങ്ങളാക്കിയും അവരെ വായനാകുതുകികളാക്കാന്‍ കഴിയും.

മനുഷ്യ പ്രയാണത്തിന് ചിന്തയുടേയും ചന്തയുടേയും രണ്ടു വഴികളാണുളളതെന്നും ചന്തയുടെ വഴി തെരഞ്ഞെടുക്കുന്ന ധനികരും ചിന്തയുടെ വഴി തെരഞ്ഞെടുക്കുന്നവര്‍ ധന്യരുമാകുമെന്നും ചര്‍ച്ച അടയാളപ്പെടുത്തി. അന്നം തേടിയുള്ള യാത്രയിലും ചിന്തയുടേയും ചന്തയുടേയും വഴികളെ സനമ്യയിപ്പിക്കുവാന്‍ കഴിയുന്നവരാണ് ശരിയായ വിജയികള്‍. മനുഷ്യന് വായന ശരീരത്തിന് രക്തം പോലെയാണ്. പരന്ന വായന മനുഷ്യനില്‍ ധന്യത പ്രസരിപ്പിക്കുന്നതോടൊപ്പം വിനയാന്വിതരും സംസ്‌കാര സമ്പന്നരുമാക്കും. വായന വൈവിധ്യം നഷ്ടപ്പെടാതെ വായനയുടെ പരിമളം പരത്താനുള്ള സോദ്ദേശ്യ ശ്രമങ്ങളാണ് കാലഘട്ടം നമ്മോടാവശ്യപ്പെടുന്നത്.

എന്തിന് വായിക്കണം, എന്തു വായിക്കണം എന്നിത്യാദി ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി കണ്ടെത്തി കേവലം അറിവിനുമപ്പുറം തിരിച്ചറിവിലേക്ക് നയിക്കുന്ന വായനകളാണ് കാലാതീതമായി നിലനില്‍ക്കുക. അറിവ് നേടുക എന്നതിനപ്പുറം വായന സാംസ്‌കാരികമായ തിരിച്ചറിവിന്റേയും ബോധത്തിന്റേയും ഭാഗമാണ്. ഡോ. സാബു, ഡോ. വണ്ടൂര്‍ അബൂബക്കര്‍, പി. ഉണ്ണികൃഷ്ണന്‍, ഷീല ടോമി, കെ. മാധവിക്കുട്ടി, രാമചന്ദ്രന്‍ വെട്ടിക്കാട്ട്, ഹബീസി, ഹുസൈന്‍ കടന്നമണ്ണ, എം.ടി. നിലമ്പൂര്‍, ആര്‍.ജെ. സൂരജ്, ഫാസില്‍ ഷാജഹാന്‍, സഹീര്‍ റഹ്മാന്‍, സിന്ധു രാമചന്ദ്രന്‍, മഹ് മൂദ് മാട്ടൂല്‍, ജലീല്‍ കുറ്റ്യാടി, റഫീഖ് മേച്ചേരി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ുന്നതോടൊപ്പം വിനയാന്വിതരും സംസ്‌കാര സമ്പന്നരുമാക്കും. വായന വൈവിധ്യം നഷ്ടപ്പെടാതെ വായനയുടെ പരിമളം പരത്താനുള്ള സോദ്ദേശ്യ ശ്രമങ്ങളാണ് കാലഘട്ടം നമ്മോടാവശ്യപ്പെടുന്നത്.

എന്തിന് വായിക്കണം, എന്തു വായിക്കണം എന്നിത്യാദി ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി കണ്ടെത്തി കേവലം അറിവിനുമപ്പുറം തിരിച്ചറിവിലേക്ക് നയിക്കുന്ന വായനകളാണ് കാലാതീതമായി നിലനില്‍ക്കുക. അറിവ് നേടുക എന്നതിനപ്പുറം വായന സാംസ്‌കാരികമായ തിരിച്ചറിവിന്റേയും ബോധത്തിന്റേയും ഭാഗമാണ്. ഡോ. സാബു, ഡോ. വണ്ടൂര്‍ അബൂബക്കര്‍, പി. ഉണ്ണികൃഷ്ണന്‍, ഷീല ടോമി, കെ. മാധവിക്കുട്ടി, രാമചന്ദ്രന്‍ വെട്ടിക്കാട്ട്, ഹബീസി, ഹുസൈന്‍ കടന്നമണ്ണ, എം.ടി. നിലമ്പൂര്‍, ആര്‍.ജെ. സൂരജ്, ഫാസില്‍ ഷാജഹാന്‍, സഹീര്‍ റഹ്മാന്‍, സിന്ധു രാമചന്ദ്രന്‍, മഹ് മൂദ് മാട്ടൂല്‍, ജലീല്‍ കുറ്റ്യാടി, റഫീഖ് മേച്ചേരി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Share this news

Leave a Reply

%d bloggers like this: