അടുത്ത സര്‍ക്കാരിനെ കാത്തിരിക്കുന്നത് അനിശ്ചിതത്വം നിറഞ്ഞ സാമ്പത്തികാവസ്ഥ…ജലക്കരം സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

ഡബ്ലിന്‍:  അടുത്ത സര്‍ക്കാരിന് അഭിമുഖീകരിക്കേണ്ടി വരുന്നത് അനിശ്ചിതത്വം നിറഞ്ഞ സാമ്പത്തിക സാഹചര്യമായിരിക്കുമെന്ന് ധനകാര്യവകുപ്പിന്‍റെ മുന്നറിയിപ്പ്. ഐറിഷ് വാട്ടറിന‍്റെ ഭാവി സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് അന്തര്‍ദേശീയമായ പല സാഹചര്യങ്ങള്‍ കൊണ്ടും സാമ്പത്തികമായി അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളെ ചൂണ്ടികാണിക്കുന്നത്. ശക്തമായ ധനകാര്യമാനേജ്മെന്‍റ് അടുത്ത സര്‍ക്കാരിന് ആവശ്യമായി വരും. 2016ലെ വളര്‍ച്ചാ നിരക്ക് പ്രതീക്ഷിക്കുന്നത് പുതുക്കിയിട്ടുണ്ട്. അടുത്തവര്‍ഷംവും വളര്‍ച്ച് വേഗത്തിലാകുമെന്നാണ് പ്രതീക്ഷ. ഈവര്‍ഷം ജിഡിപി വളര്‍ച്ച 4.9 ശതമാനം പ്രതീക്ഷിക്കുമ്പോള്‍ 3.9 ശതമാനം ആണ് അടുത്ത വര്‍ഷം പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം ആദ്യമൂന്ന് മാസം വരുമാന നികുതിയും വാറ്റും പിരിഞ്ഞ് കിട്ടിയിരിക്കുന്നത് നിരാശ പകരുന്നതാണ്.

ഇതിനിടെയാണ് ജലക്കരം എടുത്ത് കളയുന്നതിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ നടക്കുന്നത് ഫിയന ഫാളും ഫിയന ഗേലും തമ്മിലുള്ള ധാരണ പ്രധാനമായും ജലക്കരം സംബന്ധിച്ചാകും. ഇരുകക്ഷികളും തമ്മില്‍ ധാരണയിലേക്ക് കൂടുതല്‍ അടുക്കുന്നതായാണ് സൂചനയുള്ളത്. വാട്ടര്‍ ചാര്‍ജ് സംബന്ധിച്ച് പാര്‍ലമെന്‍റില്‍ പ്രസ്താവന വരുന്നതിന് മുമ്പ് ധാരണയുണ്ടാകില്ലെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. പ്രധാന തര്‍ക്ക വിഷയം ജലക്കരം എത്ര നാള്‍ മരവിപ്പിച്ച് നിര്‍ത്തണം എന്നത് തന്നെയാണ്. ബദല്‍ രീതിയില്‍ കരം നിശ്ചയിക്കുന്നതിന് സാധ്യത പഠിക്കാന്‍ കമ്മീഷനും നിയോഗിക്കുന്നത് ചര്‍ച്ചകളിലുണ്ട്. ഐറിഷ് വാട്ടറിന്‍റെ ഭാവി നിശ്ചയിക്കുന്നത് കമ്മീഷനെ ഏല്‍പ്പിച്ചേക്കില്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കമ്മീഷന്‍റെ പ്രവര്‍ത്തനത്തിന് ഒരു വര്‍ഷം വേണ്ടി വന്നേക്കും. പാര്‍ലമെന്‍റ് കമ്മിറ്റിയിലായിരിക്കും കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

കണ്ടെത്തലുകള്‍ പാര്‍ലമെന്‍റെ വോട്ടിനിട്ട് അംഗീകരിക്കാനാണ് വഴിയുള്ളത്. ദീര്‍ഘകാലത്തേക്ക് ജലക്കരം മരവിപ്പിച്ച് നിര്‍ത്തുന്നതിനോട് എതിര്‍പ്പ് പ്രകടമാക്കിയ ഫിയന ഗേല്‍ രണ്ടാം നിര നേതൃത്വം നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കടുംപിടുത്തം മറ്റൊരു തിരഞ്ഞെടുപ്പിന് വഴിവെയ്ക്കുമെന്ന ആശങ്ക വന്നതോടെയാണിത്. ഐറിഷ് വാട്ടര്‍ നിലനിര്‍ത്തണമെങ്കില്‍ കരം മരവിപ്പിക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ച്ച ഇല്ലാതെ നടക്കില്ലെന്ന് ഫിന ഗേല്‍ മുതിര്‍ന്ന നേതൃത്വം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. ഇതിനിടെ ഫിന ഗേല്‍ ലേബര്‍ മന്ത്രിമാരുടെ യോഗം ഇന്നലെ നടന്നിരുന്നു. പിരിയുന്ന മന്ത്രിമാരുടെ അവസാന യോഗമായിരുന്നു ഇത്.

എസ്

Share this news

Leave a Reply

%d bloggers like this: