ദാവൂദിനെ സ്ഥിരമായി വിളിക്കുന്നവരില്‍ ഇന്ത്യന്‍ രാഷ്ട്രീയനേതാക്കളും

ന്യൂഡല്‍ഹി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെ സ്ഥിരമായി ഫോണ്‍ ചെയ്യുന്നവരില്‍ ഇന്ത്യയില്‍ നിന്നുള്ള ചില രാഷ്ട്രീയക്കാരുമുള്ളതായി റിപ്പോര്‍ട്ട്. കറാച്ചിയില്‍ താമസിക്കുന്ന ദാവൂദിന്റെ നാലു ലാന്‍ഡ്ലൈന്‍ നമ്പരുകളുടെ കോള്‍ റിക്കാര്‍ഡുകളാണ് പുറത്തായത്. ഇന്ത്യ ടുഡേ ഗ്രൂപ്പാണ് പുതിയ ഫോണ്‍ കോള്‍ പട്ടിക പുറത്തുവിട്ടത്. മഹാരാഷ്ട്രയില്‍ നിന്നുള്ള ഏതാനും മുതിര്‍ന്ന രാഷ്ട്രീയനേതാക്കളാണ് ദാവൂദിനെ വിളിക്കുന്നതെന്നാണ് വെളിപ്പെടുത്തല്‍. 2015 സെപ്റ്റംബര്‍ അഞ്ചു മുതല്‍ 2016 ഏപ്രില്‍ അഞ്ചു വരെയുള്ള ഫോണ്‍ കോള്‍ വിവരങ്ങളാണ് പുറത്തുവിട്ടത്.

ദാവൂദിന്റെ കുടുംബാംഗങ്ങള്‍ ഇന്ത്യയിലെ നമ്പരുകളിലേക്ക് സ്ഥിരമായി വിളിക്കാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദാവൂദിന്റെ ഭാര്യ മെഹ്ജാബീന്‍ ഷെയ്കിന്റെ പേരിലുള്ളതാണ് നാലു ഫോണ്‍ നമ്പരുകളും. ഇതില്‍ ഒരു നമ്പരില്‍ നിന്ന് പത്ത് അന്താരാഷ്ട്ര നമ്പരുകളിലേക്ക് സ്ഥിരമായി വിളിച്ചിട്ടുണ്ട്. ഇവയില്‍ അഞ്ചു നമ്പര്‍ ഇന്ത്യയിലും നാലു നമ്പരുകള്‍ യുഎഇയിലുമാണ്. അതേസമയം, ഒരു നമ്പര്‍ യുകെയിലെ പ്രധാന അന്താരാഷ്ട്ര ബാങ്കിന്റേതാണ്. കഴിഞ്ഞ മാര്‍ച്ചില്‍ ഈ നമ്പരില്‍ മാത്രം 5689.53 രൂപയാണ് ദാവൂദ് ബില്ലടച്ചത്.

Share this news

Leave a Reply

%d bloggers like this: