ഐറിഷ് റെയില്‍ ചര്‍ച്ചയ്ക്ക് തയാറാകുന്നില്ല; ജീവനക്കാര്‍ സമരത്തിനൊരുങ്ങുന്നു

ഡബ്ലിന്‍: സമരം നടത്തുമെന്ന് മുന്നറിയിപ്പുമായി ഐറിഷ് റെയില്‍ ജീവനക്കാര്‍. റെയില്‍ ജീവനക്കരുടെ സമരം കമ്പനിയെ എങ്ങനെ ബാധിക്കുമെന്നത് ആശങ്കാജനകമാണ്. അധികാരികള്‍ തങ്ങളുടെ വേതനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ സംസാരിച്ചു പരിഹരിക്കാന്‍ തയാറല്ലെന്നാണ് തൊഴിലാളി യൂണിയന്‍ എന്‍ബിആര്‍യു പറയുന്നത്.

കമ്പനി ഡാര്‍ട്ട് ഫ്രീക്വന്‍സിയില്‍ വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഈ ആഴ്ചയിലെ പദ്ധതികള്‍ നീട്ടിവയേ്ക്കണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. പണിമുടക്ക് നടത്തുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായ വോട്ടെടുപ്പ് നടത്താനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിന്റെ ഫലം അടുത്തയാഴ്ച പുറത്തുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതിയതായി കൊണ്ടുവരുന്ന പത്തുമിനിറ്റ് സര്‍വീസിനെ ഡ്രൈവര്‍മാര്‍ എതിര്‍ക്കുന്നുവെന്ന പരാമര്‍ശത്തെ എന്‍ബിആര്‍യു ജനറല്‍ സെക്രട്ടറി ടെര്‍മൊട്ട് ഒലെറി എതിര്‍ത്തു. എന്താണ് ഐറിഷ് റെയില്‍ യഥാര്‍ത്ഥത്തില്‍ വേണ്ടതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഞങ്ങളാണ് ഈ പത്തുമിനിറ്റ് ഡാര്‍ട്ട് സര്‍വീസിനെ തടയുന്നെന്നാണ് ജനങ്ങളോട് അവര്‍ പറയുന്നത് പക്ഷേ എല്ലാ ചര്‍ച്ചകളിലും ഇതു സ്വീകരിക്കാന്‍ തയാറാണ് എന്നായിരുന്നു ഞങ്ങളുടെ അഭിപ്രായം. ഞങ്ങള്‍ ചര്‍ച്ച വേണമെന്നാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ കമ്പനിയാണ് ചര്‍ച്ചയ്ക്കു തയാറാകാത്തതെന്ന് ഒലെറി വ്യക്തമാക്കി.

-എംആര്‍-

Share this news

Leave a Reply

%d bloggers like this: