ജര്‍മ്മന്‍ എയര്‍പോര്‍ട് ജീവനക്കാരുടെ സമരം,,യൂറോപ്യന്‍ സര്‍വീസുകളെ ബാധിച്ചേക്കും

ഡബ്ലിന്‍:  ജര്‍മ്മന്‍ എയര്‍പോര്‍ട് ജീവനക്കാരുടെ സമരം യൂറോപില്‍ വിമാന സര്‍വീസുകള്‍ വൈകുന്നതിനും റദ്ദാക്കുന്നതിനും കാരണമാകുമെന്ന് ആശങ്ക. ഫ്രാങ്ക് ഫര്‍ട്ട്, മ്യൂണിച്ച്, ഹനോവര്‍, ബോണ്‍, ഡസല്‍ഡോര്‍ഫ് തുടങ്ങിയ സ്ഥലങ്ങളിലെ പൊതുമേഖല എയര്‍പോര്‍ട് ജീവനക്കാരാണ് സമരത്തിലുള്ളത്. സമരം മൂലം എയര്‍പോര്‍ട്ട് പൂര്‍ണമായും അടച്ചിടുന്നില്ലെന്നാണ് റിപ്പോര്‍ട്ടുള്ളത്. അതേ സമയം എയര്‍പോര്‍ട് സേവനം കുറയ്ക്കാന്‍ സാധ്യതയുണ്ട്. 87000 യാത്രക്കാരെങ്കിലും സമരം ബാധിക്കുമെന്നാണ് കരുതുന്നത്. ലുഫ്താന്‍സ 895 വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്.

ജര്‍മ്മന്‍കാര്‍ക്കാകും സമരം ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുക. ജര്‍മ്മനിയിലൂടെ പോകുന്ന വിമാനങ്ങള്‍ക്കും സര്‍വീസ് ബുദ്ധിമുട്ട് നേരിടേണ്ടി വരും. ഡബ്ലിനില്‍ നിന്നുള്ള വിമാനങ്ങളെയാകും സമരം ബാധിക്കുക. എയര്‍ലിംഗസിന്‍റെ മ്യൂണിച്ച്, ബെര്‍ലിന്‍ വിമാനങ്ങള്‍ രാവിലെപുറപ്പെടേണ്ടത് റദ്ദാക്കിയതാണ്. രാവിലെ 11 മണിയോടെ എത്തിച്ചേരണ്ട ലുഫ്താന്‍സ വിമാനവും റദ്ദാക്കിയിട്ടുണ്ട്. കോര്‍ക് എയര്‍പോര്‍ടില്‍ നിന്ന് ഫ്രാങ്ക് ഫര്‍ട്ടിലേക്കുള്ള സര്‍വീസ് പതിവ് പോലെ നടക്കുമെന്നറിയിച്ചിട്ടുണ്ട്.

2.35ന് കെറി എയര്‍പോര്‍ട്ടില്‍ നിന്നും ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള സര്‍വീസും തടസപ്പെടില്ലെന്നാണ് കരുതുന്നത്. എയര്‍ സേഫ്റ്റി കണ്‍ട്രോള്‍ വര്‍ക്കര്‍മാര്‍, ഗ്രൗണ്ട് സര്‍വീസ് വര്‍ക്കര്‍മാര്‍, ചെക്ക് ഇന്‍ കൗണ്ടര്‍ ഓപറേറ്റര്‍മാര്‍ എന്നിവരാണ് സമരത്തിലുള്ളത്. ജര്‍മ്മനിയിലെ മേഖലയിലെ ഏറ്റവും വലിയ സര്‍വീസ് യൂണിയനായ വെര്‍ഡയാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്.

എസ്

Share this news

Leave a Reply

%d bloggers like this: