അയര്‍ലന്‍ഡില്‍ കേരളാ പ്രവാസി കോണ്‍ഗ്രസ് (എം) സമ്മേളനം ഏപ്രില്‍ 30 ന്

 

ഡബ്ലിന്‍:കേരളത്തിലെ തിരഞ്ഞെടുപ്പ് ചൂടില്‍ അയര്‍ലന്‍ഡിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും അനുഭാവികളും സജീവമാകുന്നു.ഇതിന്റെ ഭാഗമായി കേരളാ പ്രവാസി കോണ്‍ഗ്രസ് (എം) അയര്‍ലന്‍ഡ് ശാഖ ഈ മാസം 28 ന് യോഗം ചേരും.

പ്രസിഡന്റ് രാജു കുന്നയ്ക്കാടിന്റെ അധ്യക്ഷതില്‍ ചേരുന്ന യോഗം രാവിലെ 10 30 മണിക്കാണ് വിളിച്ചു ചേര്‍ത്തിട്ടുള്ളത്. ലൂക്കനില്‍ താമസിക്കുന്ന മാത്യൂ ചേലയ്ക്കലിന്റെ വസതിയില്‍ ആയിരിക്കും യോഗം ചേരുക എന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

അയര്‍ലന്‍ഡില്‍ നിന്ന് സുഹൃത്തുക്കളുടേ ബന്ധുക്കളുടെ ഫോണ്‍ നമ്പര്‍ ശേഖരിച്ച്, നാട്ടിലുള്ള ബന്ധുക്കളെവിളിച്ച് യു ഡി എഫ്സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കുവാനും നീക്കം ഉണ്ട്.

യോഗത്തില്‍കെ എം മാണി ഉള്‍പ്പെടെയുള്ള നേതാക്കളെ ഫോണില്‍ ബന്ധപ്പെട്ട് യോഗത്തില്‍ എത്തുന്നവരുമായി ആശയ വിനിമയം നടത്തുക എന്ന പദ്ധതിയും ഇതോടൊപ്പം തയ്യാറാകുന്നുണ്ടെന്നാണ് സൂചന.ശക്തമായ ഇടപെടലുകള്‍ ആയിരിക്കും വരും ദിവസങ്ങളില്‍ സംഘടനയുടെ നേതൃത്വത്തില്‍ ഉണ്ടാവുക എന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: