നൂറോളം പരിശോധനാ വിവരങ്ങള്‍ താലയിലെ ആശുപത്രിയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍: രാജ്യത്തെ ഏറ്റവും തിരക്കേറിയ ആശുപത്രികളില്‍ ഒന്നില്‍ നിന്ന് നൂറോളം രോഗികളുടെ വിവരങ്ങള്‍ നഷ്ടപ്പെട്ടെന്ന് റിപ്പോര്‍ട്ട്. വയറില്‍ അണുബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്നുള്ള പരിശോധന ഫലങ്ങളാണ് കാണാതായിരിക്കുന്നത്.  ചികിത്സിച്ചിലെങ്കില്‍ ഇത് ഗൗരവമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിവെയ്ക്കാവുന്നതാണ്.  താല ആശുപത്രി ഡബ്ലിനിലാണ് സംഭവം നടന്നിരിക്കുന്നത്.

ശ്വാസ പരിശോധനയുടെ ഫലമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. H pylori ബാധ അറിയുന്നതിനുള്ള പരിശോധനയാണിത്. രോഗം ആമാശയ വീക്കത്തിനും നീര് വെയ്ക്കുന്നതിനും കാരണമാകാറുണ്ട്.   കാണാതായ പരിശോധനാഫലങ്ങള്‍ കമ്പ്യൂട്ടറില്‍ ഉണ്ടാകേണ്ടതായിരുന്നു. ഇത് ആദ്യമായല്ല ആശുപത്രിയില്‍ നിന്ന് വിവരങ്ങള്‍ കാണാതാകുന്നത്.

2009ല്‍ 57000 സ്കാന്‍ പരിശോധനാ ഫലങ്ങള്‍ സൂക്ഷിച്ച് വെച്ചിരുന്നത് കാണാതായിരുന്നു. കൂടാതെ ജിപി റഫറല്‍ കത്തുകളും നഷ്ടപ്പെട്ടവയുടെ കൂട്ടത്തിലുണ്ടായിരുന്നതാണ്. H pylori ബാധയുള്ളവര്‍ക്ക് തെറാപിയും ആന്‍റി ബയോട്ടിക്കുകളും ഉപയോഗിക്കേണ്ടി വരും. ചികിത്സിച്ചില്ലെങ്കില്‍ അള്‍സറിലേക്കും ട്യൂമറിലേക്കും ഇത് നീങ്ങാം.

താലയിലെ എമര്‍ജന്‍സി കണ്‍സള്‍ട്ടന്‍റ് ഡോക്ടര്‍ പ്രശ്നം മഞ്ഞ് മലയുടെ അറ്റം മാത്രമായിരിക്കാമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.  എത്ര പേരുടെ വിവരങ്ങള്‍ നഷ്ടപ്പെട്ടെന്ന് അറിയില്ലെന്നും ഇദ്ദേഹം വ്യക്തമാക്കി.   വിവരങ്ങള്‍ ജിപിമാര്‍ക്ക് അയച്ച് നല്‍കിയിട്ടുള്ളതാണോ എന്ന കാര്യവും വ്യക്തമല്ല.

എസ്

Share this news

Leave a Reply

%d bloggers like this: