സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: നടന്‍ സുരേഷ് ഗോപി രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. പിന്നീട് അദ്ദേഹത്തെ രാജ്യസഭാ അധ്യക്ഷന്‍ ഹമീദ് അന്‍സാരി സഭയുടെ നടപടികളിലേക്ക് സ്വാഗതം ചെയ്തു. ഉപരാഷ്ട്രപതിയുടെ കാല്‍തൊട്ട് വണങ്ങിയാണ് സുരേഷ് ഗോപി ഇരിപ്പിടത്തിലേയ്ക്ക് മടങ്ങിയത്.

രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വസതിയില്‍ എത്തി സുരേഷ് ഗോപിയും കുടുംബവും സന്ദര്‍ശിച്ചിരുന്നു. അദ്ദേഹത്തെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് താന്‍ ക്ഷണിച്ചുവെന്നും എത്താമെന്ന് വാക്ക് നല്‍കിയെന്നും സുരേഷ് ഗോപി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: