യൂറോപ്പിലെ ഐറിഷ് ഉപഭോക്താക്കളുടെ മൊബൈല്‍ ഫോണ്‍ ബില്ലുകള്‍ കുറയും

ഡബ്ലിന്‍: യൂറോപ്പിലെ ഐറിഷ് ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ മൊബൈല്‍ ഫോണ്‍ ബില്ലില്‍ കുറവുണ്ടാകും. യൂറോപ്യന്‍ യൂണിയനിലെ 28 അംഗരാജ്യങ്ങള്‍ക്കും റോമിംഗ്, കണക്ഷന്‍, ചാര്‍ജസ് എന്നിവയില്‍ ഈ സേവനം വ്യാപകമാക്കും. അടുത്ത വര്‍ഷം ജൂണ്‍ മുതല്‍ യൂറോപ്യന്‍ യൂണിയനില്‍ റോമിംഗ് ചാര്‍ജ് പൂര്‍ണമായും എടുത്തുകളയും. പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നതോടെ മൊബൈല്‍ കോള്‍, ഡാറ്റ ഡൗണ്‍ലോഡ് തുടങ്ങിയ കാര്യങ്ങള്‍ക്ക് മില്യണോളം യൂറോ ലാഭിക്കാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

അതേസമയം മൊബൈല്‍ കമ്പനികള്‍ ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് കണ്‍സ്യൂമര്‍ അസോസിയേഷനിലെ മിഷേല്‍ കില്‍കോയ്ന്‍ പറഞ്ഞു. യൂറോപ്യന്‍ കമ്മീഷന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നിരക്ക് കുറയാന്‍ കാരണമായതെന്നും അവര്‍ പറഞ്ഞു.

-എജെ-

Share this news

Leave a Reply

%d bloggers like this: