മദ്യനയം…യെച്ചൂരി സംസ്ഥാന നേതാക്കളുടെ സമ്മര്‍ദത്തിന് വഴങ്ങിയെന്ന് സുധീരന്‍

തിരുവനന്തപുരം: മദ്യ നയത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നിലപാട് മാറ്റിയെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ . സിപിഎം സംസ്ഥാന നേതാക്കളുടെ സമ്മര്‍ദം മൂലമാണ് യെച്ചൂരി നിലപാട് മാറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ പൂട്ടിയ ബാറുകള്‍ തുറക്കില്ല എന്ന് പ്രഖ്യാപിച്ച യെച്ചൂരി ഇപ്പോള്‍ പറയുന്നത് മദ്യനിരോധനം തങ്ങളുടെ നയമല്ലെന്നും മദ്യലഭ്യത പൂര്‍ണമായും ഇല്ലാതാക്കുന്നതിനോട് യോജിപ്പില്ലെന്നുമാണ്.

ഈ നിലപാട് മാറ്റത്തിന് പിന്നില്‍ സംസ്ഥാനനേതാക്കളുടെ സമ്മര്‍ദമാണ് സുധീരന്‍ വ്യക്തമാക്കി. സംസ്ഥാനത്തെ സിപിഎം നേതാക്കള്‍ മദ്യലോബിയുടെ പിണിയാളുകളായി മാറിയിരിക്കുകയാണ്. മദ്യനയത്തിന് ശേഷം മദ്യ ഉപഭോഗം കുറഞ്ഞിട്ടില്ലെന്ന് വരുത്തിതീര്‍ക്കാനാണ് സിപിഎം ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. സിപിഎമ്മും മദ്യലോബിയും തമ്മില്‍ അവിശുദ്ധകൂട്ടുകെട്ടുണ്ട്. വന്‍കിട മദ്യലോബികളുടെ താല്‍പര്യം സംരക്ഷിക്കുകയാണ് സിപിഎം ചെയ്യുന്നതെന്നും സുധീരന്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: