എവിടെയാണെങ്കിലും വധിക്കാന്‍ നിര്‍ദേശിച്ച് 70 യുഎസ് സൈനികരുടെ പേരുകള്‍ ഉള്‍പ്പെടുത്തി ഐഎസിന്റെ ‘ഹിറ്റ് ലിസ്റ്റ്’

ലണ്ടന്‍: സിറിയയിലെ ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) സങ്കേതങ്ങള്‍ക്ക് നേരെ ആളില്ലാ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് യുഎസ് നടത്തുന്ന ആക്രമണത്തിന് നേതൃത്വം നല്‍കുന്ന 70 സൈനിക ഉദ്യോഗസ്ഥരെ വധിക്കുമെന്ന് ഐഎസ്. ഇതിനായി ഐഎസ് ലക്ഷ്യമിടുന്ന സൈനിക ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടുത്തി ‘ഹിറ്റ് ലിസ്റ്റും’ പ്രസിദ്ധീകരിച്ചു. ലിസ്റ്റിലുള്ളവര്‍ എവിടെയാണെങ്കിലും അവരെ വധിക്കാന്‍ ഐഎസ് അനുയായികള്‍ക്ക് നിര്‍ദേശം നല്‍കി.

സ്ത്രീകളുള്‍പ്പെടെയുള്ള എഴുപതിലധികം സൈനികരുടെ പേരും വിലാസവും ചിത്രങ്ങളുമാണ് ഐഎസ് പുറത്തുവിട്ടത്. ‘ഇസ്‌ലാമിക് സ്‌റ്റേറ്റ് ഹാക്കിങ് ഡിവിഷന്‍’ എന്ന പേരിലാണ് ഹിറ്റ് ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. മാത്രമല്ല, ഇവര്‍ എവിടെയാണെങ്കിലും കൊലപ്പെടുത്താനും ഐഎസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴുത്തു വെട്ടിയോ, കത്തി ഉപയോഗിച്ച് കുത്തിയോ, വെടിവച്ചോ, ബോംബാക്രമണത്തിലൂടെയോ ഇവരെ വധിക്കാമെന്നും നിര്‍ദേശത്തിലുണ്ട്.

നിങ്ങളുടെ സൈനികര്‍ക്ക് ധൈര്യമില്ല. നിങ്ങളുടെ പ്രസിഡന്റിനും ഇവിടേക്ക് സൈനികരെ അയയ്ക്കാന്‍ മടിയാണ്. നേരിട്ട് ഏറ്റുമുട്ടുന്നതിന് പകരം ആളില്ലാ വിമാനങ്ങള്‍ അയച്ച് വിദൂരതയിലിരുന്ന് ബട്ടണ്‍ അമര്‍ത്തുകയാണ് നിങ്ങള്‍… ഹിറ്റ് ലിസ്റ്റിനൊപ്പം ഐഎസ് കുറിച്ചു. അതിനാലാണ് ഇവരെ തിരഞ്ഞുപിടിച്ചു വധിക്കുന്നതെന്നും ഐഎസ് പറയുന്നു.

-എസ്‌കെ-

Share this news

Leave a Reply

%d bloggers like this: