ഡബ്ലിനില്‍ നിന്നും ലോസ് ആഞ്ചല്‍സിലേക്ക് നേരിട്ടുള്ള സര്‍വീസുമായി എയര്‍ലിംഗ്സ്

ഡബ്ലിന്‍: അയര്‍ലന്‍ഡിന്റെ നാഷനല്‍ എയര്‍ലൈന്‍ ആയ എയര്‍ലിംഗ്സ് മെയ് നാലുമുതല്‍ ഡബ്ലിനില്‍ നിന്നും ലോസ് ആഞ്ചല്‍സിലേക്ക് നേരിട്ട് സര്‍വീസ് തുടങ്ങുകയാണ്.

ഐറിഷ് എയര്‍ലൈന്‍ യാത്രക്കാരെ സ്വാഗതം ചെയ്തുകൊണ്ട് ആഴ്ചയിലെ അഞ്ച് പുതിയ വിമാന സര്‍വീസുകളെ കമ്പനി പരിചയപ്പെടുത്തി.

299 യുറോ അല്ലെങ്കില്‍ 342 ഡോളര്‍ ആണ് 1 സെപ്റ്റബര്‍ മുതല്‍ 31 ഒക്റ്റോബര്‍ വരെയുള്ള നിരക്ക്. എയര്‍ലിംഗ്സ് ട്രാന്‍സറ്റ്ലാന്റിക്ക് എക്സ്പാന്‍ഷന്റെ ഭാഗമായാണ് ഈ പുതിയ തുടക്കം. ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, ഹാട്ട്ഫോഡ് കണെക്ടിക്ട് എന്നീ സ്ഥലങ്ങളിലേക്കും പുതിയ സര്‍വീസുകള്‍ സെപ്റ്റബറിലേക്ക് തുടങ്ങാനാണ് പദ്ധതി.

Share this news

Leave a Reply

%d bloggers like this: