സ്വതന്ത്രരുമായി ചര്‍ച്ച തുടരുന്നു…ആരോഗ്യം റെയില് ലിങ്ക് കാര‍്‍ഷികം ചര്‍ച്ചകളില്‍ മുഖ്യമായി മാറുന്നു

ഡബ്ലിന്‍: ആരോഗ്യ രംഗത്തെ പ്രതിസന്ധി,  രാഷ്ട്രീയ പരിഷ്കരണം,  റെയില്‍ ലിങ്ക്,  സ്ഥാനമാനങ്ങള്‍,  കാര്‍ഷികം  തുടങ്ങിയ വിഷയങ്ങളില്‍ ഫിന ഗേല്‍- ഇന്‍ഡിപെന്‍ററന്‍റ് അലൈന്‍സ്  ചര്‍ച്ചകള്‍ തടഞ്ഞ് നില്‍ക്കുന്നതായി റിപ്പോര്‍ട്ട്.  കഴിഞ്ഞ ദിവസം നടന്ന  ചര്‍ച്ചയില്‍ തീരുമാനമാകാതെ പിരിയുകയായിരുന്നു.  ഇന്ന് രാവിലെ വീണ്ടും തുറന്ന ചര്‍ച്ചകള്‍ നടത്തും. വാട്ടര്‍ ഫോര്‍ഡ് ആശുപത്രിയിലെ ഹൃദ് രോഗങ്ങള്‍ക്കുള്ള സേവനം നല്‍കുന്നതുമായി ബന്ധപ്പെട്ടും ചര്‍ച്ച നടക്കും.  ആഴ്ച്ചകള്‍ക്ക് മുമ്പ് നടത്തിയ ചര്‍ച്ചയിലെ വാഗ്ദ്ധാനങ്ങളില്‍ നിന്ന് ഫിന ഗേല്‍ പിന്‍മാറിയതാണ് സ്വതന്ത്രരെ ചൊടിപ്പിച്ചിരിക്കുന്നത്.

ഫിന ഗേല്‍ നേരത്തെ ഉണ്ടായിരുന്ന നിലപാടിലേക്ക് തിരിച്ച് കൊണ്ട് പോകാനാണ് ശ്രമിക്കുന്നതെന്ന് സ്വതന്ത്രര്‍ കുറ്റപ്പെടുത്തി.  ആരോഗ്യ സേവനം സംബന്ധിച്ച് ഉറപ്പാണ് താന്‍ ഉറ്റ് നോക്കുന്നതെന്ന് ടിഡി ജോണ്‍ ഹാലിഗാന്‍ വ്യക്തമാക്കി.  യോഗത്തില്‍ ലിയോ വരേദ്ക്കറിന‍്റെ നിലപാടുകള്‍ കടുത്ത വിയോജിപ്പിന് വഴിവെക്കുന്നതായാണ് സൂചന.  ഗതാഗത മന്ത്രി പാസ്ക്കല്‍ ഡോണീഹോ റോഡ്, റെയില്‍ പ്രോജക്ടുകളില്‍ ഉറപ്പ് നല്‍കാത്തതും ചര്‍ച്ചകളില്‍ തടസം സൃഷ്ടിക്കുന്നുണ്ട്.

ചര്‍ച്ചകള്‍തുടരാന്‍ തന്നെയാണ് സ്വതന്ത്രരുടെ തീരുമാനം.  റോസ് കോമണ്‍ടിഡി മൈക്കിള്‍ ഫിറ്റ്സ് മുറൈസ്  കാര്‍ഷിക മേഖലയിലെ ചില കാര്യങ്ങളില്‍ തീരുമാനമാകേണ്ടതുണ്ടെന്ന് ചര്‍ച്ചകള്‍ക്ക് ശേഷം വ്യക്തമാക്കി.  ഭവനവായ്പാ കുടിശ്ശികയുടെ കാര്യത്തിലായിരുന്നു ഇന്നലെ ഏറെ നേരവും സംസാരിച്ചതെന്ന് ഡബ്ലിന്‍ രാത് ഡം ടിഡി ഷെയ്ന്‍ റോസ് പറഞ്ഞു.

എസ്

Share this news

Leave a Reply

%d bloggers like this: