കുട്ടികളുടെ ആശുപത്രിക്ക് വേണ്ടി തിരഞ്ഞെടുത്ത സ്ഥലത്തിനെതിരെ ശിശുരോഗ വിദഗ്ധര്‍

ഡബ്ലിന്‍: കുട്ടികളുടെ ആശുപത്രിക്ക് വേണ്ടി തിരഞ്ഞെടുത്ത സ്ഥലത്തിനെതിരെ ശിശുരോഗ വിദഗ്ധര്‍ രംഗത്ത്. കുട്ടികള്‍ക്കുവേണ്ടിയിള്ള ആശുപത്രിക്ക് വേണ്ടി തിരഞ്ഞെടുത്ത സ്ഥലത്തിനെ അനുകൂലിച്ചുകൊണ്ടുള്ള ഒപ്പ് ശേഖരണത്തില്‍ 50,000 അധികം ഒപ്പുകള്‍ ലഭിച്ചിരുന്നു. ഈ വേനല്‍ക്കാലത്തു തന്നെ ആദ്യ പണികള്‍ തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. ഡബ്ലിനില്‍ ജെയിംസ് ആശുപത്രിക്കു സമീപമാണ് പുതിയ ആശുപത്രി നിര്‍മിക്കാന്‍ ഒദ്ദേശിക്കുന്നത്.

ഈ സ്ഥലത്തിനെ എതിര്‍ക്കുന്നവരുടെ അഭിപ്രായത്തില്‍ സെന്റ് ജെയിംസ് ആെശുപത്രി തന്നെ വളരെ ഇടുങ്ങിയാണ് അവിടെ സ്ഥിതിചെയുന്നത്. അവിടെ ഈ ആശുപത്രിയുടെ ആവശ്യവും ഇല്ലെന്നാണ്.

ആരോഗ്യ മന്ത്രിയുടെ ഒരു പ്രസ്താവനയില്‍ സെന്റ് ജെയിംസ് ആശുപത്രിയുടെ കൂടെ ഇത്രയും വലിയ ആശുപത്രി പണിയുന്നതു ദുഷ്‌ക്കരമാണെങ്കിലും സെന്റ് ജെയിംസ് ബോര്‍ഡ് ഈ പ്രൊജെക്റ്റിനെ മുഴുവനായും സ്വീകരിച്ചു എന്നാണ്. ” ഇങ്ങനെ മുന്‍നിരയിലുള്ള രണ്ട് ആശുപത്രികള്‍ അടുത്തുണ്ടായാല്‍ അതൊരു വലിയ നേട്ടമാണ്. ക്ലിനിക്കല്‍, വിദ്യാഭ്യാസ, ഗവേഷണമികവിന്റെ ഒരു ക്യാംപസ് ആയി ഇതു മാറും. അതുവഴി ഏറ്റവും പ്രഗല്‍ഭരെ എവിടേക്ക് ആകര്‍ഷിക്കനും കഴിയും.”

ഭാവിയില്‍ ഇതു വളരെ ഗുണകരമാകും എന്നാണ് വിദഗ്ധരുടെ അഭിപ്രായം. കുട്ടികള്‍ക്കും അമ്മമാര്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രയോജനകരമായി ഈ ആശുപത്രികള്‍ നിലനിലകൊള്ളും.

എന്നാല്‍ അയര്‍ലന്‍ഡിലെ പ്രശസ്തനായ ശിശുരോഗ വിദഗ്ധന്‍ ഡോ.ഫിന്‍ ബ്രറ്റ്ച് പറയുന്നത് ഈ തീരുമാനം തെറ്റാണെന്നാണ്. കുട്ടികളുടെ ആശുപത്രി സെന്റ് ജെയിംസ് ആശുപത്രിയൊട് ചേര്‍ത്തുപണിയുന്നത് ”ഭ്രാന്ത്” ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ”ഞങ്ങള്‍ക്കു ഈ തീരുമാനത്തെ മാറ്റുവാനും കുട്ടികള്‍ക്കുവേണ്ടി ശരിയായ തീരുമാനം കൈക്കൊള്ളുവാനും കഴിയും. ഈ തലമുറക്കുവേണ്ടി മാത്രമല്ല ഇനി വരുന്ന 100 തലമുറക്കുവേണ്ടിയാണ് ഇത്.”ഇവിടെ മെറ്റേണിറ്റി ആശുപത്രി കൂടി ഉണ്ടായാല്‍ കുഞ്ഞുങ്ങളുടെ മരണ നിരക്ക് കൂടുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇത് തെറ്റായ തീരുമാനമാണെന്നും അദ്ദേഹം പറയുന്നു.

Share this news

Leave a Reply

%d bloggers like this: