നാട്ടില്‍ 3 മാസത്തില്‍ കൂടുതല്‍ നിന്നവക്ക് ഗാര്‍ഡാ കാര്‍ഡ് റദ്ദാക്കുന്നു, അല്ലെങ്കില്‍ മുന്‍കൂര്‍ അനുവാദം നേടുക

 

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ നിന്ന് മൂന്ന് മാസത്തില്‍ അധികം നിന്നവരുടെഗാര്‍ഡാ കാര്‍ഡുകള്‍ പുതുക്കി നല്‍കുന്നില്ല എന്ന് റിപ്പോര്‍ട്ട്.സമീപകാലത്ത് കേരളത്തില്‍ 10 മാസത്തോളം താമസിച്ച മലയാളിയാണ് ഗാര്‍ഡായുടെ പുതിയ നിയമത്തിന്റെ ഏറ്റവും പുതിയ ഇരയായിട്ടുള്ളത്.

ഗാര്‍ഡാ കാര്‍ഡ് സംബന്ധിച്ച ചട്ടങ്ങള്‍ പ്രകാരംരാജ്യത്ത് നിന്ന് 90 ദിവസത്തില്‍ അധികം മാറി നില്‍ക്കേണ്ടി വന്നാല്‍ അത്തരകാരുടെ ഗാര്‍ഡാ കാര്‍ഡുകള്‍ സ്വഭാവികമായി റദ്ദ് ചെയ്യപ്പെടും എന്നാണ് ഇതു സംബന്ധിച്ച വിശദീകരണം.

എന്നാല്‍ വിസായുടെ കാലാവധി തീര്‍ന്നില്ലത്തതിനാല്‍ മലയാളി യുവാവിന് തിരികെ ഇവിടെ എത്താന്‍ സാധിച്ചു എങ്കിലും, പ്രശ്‌നം ആയത് ഗാര്‍ഡാ കാര്‍ഡ് പുതുക്കാനായി ചെന്നപ്പോഴാണ്. എന്നാല്‍ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഗാര്‍ഡാ കാര്‍ഡ് പുതുക്കേണ്ടതിന് അപേക്ഷിച്ചപ്പോള്‍,ഗാര്‍ഡാ കാര്‍ഡ് പുതുക്കി നല്‍കി, എന്നാല്‍ വിസാ പുതുക്കി നല്‍കുവാന്‍ അധികൃതര്‍ തയ്യാറായിട്ടില്ലത്രേ.6 മാസം സ്ഥിരമായി ഇവിടെ നിന്നാല്‍ മാത്രം വിസാ പുതുക്കി നല്‍കാമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.ഇതിനിടെയില്‍ നാട്ടില്‍ പോകേണ്ടി വന്നാല്‍ ഡല്‍ഹിയിലെ ഐറീഷ് എംബസി വഴി പുതിയ വിസായ്ക്ക് അപേക്ഷിക്കേണ്ടി വരുമെന്ന കുരുക്കും ഇതിന്റെ ഫലമായി ഉണ്ടായേക്കും.

എന്നാല്‍,കേരളത്തില്‍ 3 മാസത്തില്‍ അധികം നില്‌ക്കേണ്ടിവരുന്ന മലയാളികള്‍ തീര്‍ച്ചയായും ജി എന്‍ ഐ ബി വിഭാഗവുമായി ബന്ധപ്പെട്ട് രേഖാമുലം അനുവാദം വാങ്ങുവാന്‍ പ്രത്യേകം ശ്രദ്ധിച്ചാല്‍ ഈ വലിയ കുരുക്കില്‍ നിന്ന് രക്ഷപെടാന്‍ സാധിക്കുമെന്നാണ് ഗാര്‍ഡാ അറിയിച്ചതെത്രേ.

Share this news

Leave a Reply

%d bloggers like this: