പെരുമ്പാവൂര്‍ കൊലപാതകം: പ്രതികള്‍ പോലീസ് പിടിയില്‍??

പെരുമ്പാവൂര്‍: നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ അതിദാരുണമായ കൊലപാതകത്തില്‍  അയല്‍വാസിയ അടക്കം രണ്ടു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.   ഇവരെ പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി ഓഫീസില്‍ എത്തിച്ചിട്ടുണ്ട്.  മുഖം മറച്ചാണ് ഇവരെ സ്‌റ്റേഷനില്‍ എത്തിച്ചത്. ഐ.ജി മഹിപാല്‍ യാദവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചോദ്യം ചെയ്യുകയാണ്.

ഒരാള്‍ ജിഷയുടെ അയല്‍വാസിയാണെങ്കിലും മറ്റൊരാള്‍ സ്ഥലത്തുനിന്നും 12 കിലോമീറ്റര്‍ അകലെ താമസിക്കുന്നയാളാണ്.  ജിഷയുടെ വീടിന്റെ പ്ലാന്‍ തയ്യാറാക്കിയത് ഇയാളാണെന്ന് പോലീസ് സംശയിക്കുന്നു. ജിഷയുടെ വീടുമായി പരിചയമുള്ളവരെ കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ അന്വേഷണം. ജിഷയ്ക്ക് ഭീഷണിയുണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ജിഷ മുന്‍പ് നല്‍കിയ പരാതികളും പോലീസ് പരിശോധിച്ചു.

പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി ഓഫീസിനു മുന്നില്‍ നാട്ടുകാര്‍ തടിച്ചുകൂടിയിരിക്കുകയാണ്. പ്രതികളെ തങ്ങളുടെ മുന്നിലേക്ക് ഇട്ടുതരണമെന്നാണ് ഇവരുടെ ആവശ്യം.

എറണാകുളം ലോ കോളജില്‍ നിന്നും കാലടി സര്‍വകലാശാലയില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ഡി.വൈ.എസ്.പി ഓഫീസിലേക്ക് പ്രതിഷേധ പ്രകടനവുമായി എത്തുകയാണ്. തിരുവനന്തപുരത്ത് വനിതാ മാധ്യമപ്രവര്‍ത്തകരുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നിരുന്നു.

 

Share this news

Leave a Reply

%d bloggers like this: