സീറോമലബാര്‍ സമൂഹം Karunya Food Night സംഘടിപ്പിച്ചു

കാരുണ്യ വര്‍ഷത്തോടനുബന്ധിച്ചു ഡൌണ്‍ ആന്‍ഡ് കൊണോര്‍ രൂപത സീറോമലബാര്‍ സമൂഹം Karunya Food Night സംഘടിപ്പിച്ചു. ഫിനഗി സെ. ആന്‍സ് പള്ളി ഹാളില്‍ വച്ച് നടത്തപ്പെട്ട ഈ Food Night ല്‍ നോര്‍ത്തേന്‍ അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുമുള്ള നിരവധി കുടുംബങ്ങള്‍ പങ്കെടുത്തു.

ഞായറാഴ്ച്ച വൈകുന്നേരം ആറു മണിക്ക് പ്രാര്ത്ഥനാഗാനത്തോടെ ആരംഭിച്ച ചടങ്ങ് വെ.റവ. ഫാ. ടോണി ടെവ്‌ലിന്‍ തിരി കൊളുത്തി ഉദഘാടനം ചെയ്തു. സീറോമലബാര്‍ നാഷണല്‍ കോര്‍ഡിനെറ്റര്‍ മോണ്‍. ആന്റണി പെരുമായന്‍, ഫാ. മാര്‍ട്ടിന്‍ വി. സി., ഫാ. അലോഷ്യസ് ലുമാല, എന്നിവര്‍ ഈ സദുദ്യമത്തിന് ആശംസകള്‍ അര്‍പ്പിച്ചു.

മി. ജോര്‍ജ്ജ്, മി. ജോയി, എന്നിവര് കണ്‍വീണര്‍ മാരായ ഈ Food Night ന് മി.ജോഷി, മി. ജോസ്സി, മി. ജോയി എന്നിവര്‍ തയ്യാറാക്കിയ വിഭവങ്ങള്‍ നാവിന് രുചി പകര്‍ന്നപ്പോള്‍ യൂത്ത് ലീഡര്‍ രേഷ്മായുടെ നേതൃത്വത്തില്‍ യുവതീയുവാക്കളും കുട്ടികളും അവതരിപ്പിച്ച കലാപരിപാടികള്‍ കണ്ണിനും കാതിനും, കരളിനും കുളിരേകി.

കമ്മിറ്റി അംഗങ്ങളുടെ നിതാന്ത പരിശ്രമത്തിന്റെ ഫലമായി കൂപ്പണുകള്‍ വാങ്ങിയും സംഭാവനകള്‍ നല്‍കിയും ഈ ഉദ്യമത്തെ വന്‍വിജയമാക്കിയ ഏവര്‍ക്കും റവ. ഫാ. പോള്‍ മോരേലി നന്ദി പ്രകടിപ്പിച്ചു.

Share this news

Leave a Reply

%d bloggers like this: