അദ്ധ്യാപകരുടെ പ്രതിഷേധം…ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ നഷ്ടപ്പെടും

ഡബ്ലിന്‍:  ജൂനിയര്‍ സെര്‍ട്ട് പരീക്ഷയുടെ ഭാഗമായി ക്ലാസ് റൂം പരീക്ഷകള്‍ നടക്കുന്നത് മൂന്നില്‍ ഒരു സെക്കന്‍ററി സ്കൂളില്‍ മാത്രമായിരിക്കുമെന്ന് മുന്നറിയിപ്പ്. അടുത്ത വര്‍ഷത്തേയ്ക്കുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യ മൂല്യ നിര്‍ണയത്തിനുള്ള പരീക്ഷ ഇന്ന് തുടങ്ങേണ്ടതായിരുന്നു. എന്നാല്‍ ഇതില്‍ പങ്കെടുക്കില്ലെന്ന് സെക്കന്‍ററി അദ്ധ്യാപകരുടെ സംഘടനകളിലൊന്ന് വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും വലിയ സെക്കന്‍ററി അദ്ധ്യാപക സംഘടനയാണിത്.

എഎസ്ടിഐ ജൂനിയര്‍ സെര്‍ട് പുതിയരീതിയില്‍ മാറ്റിയതിനോട് എതിര്‍പ്പുള്ളതാണ് പ്രതിഷേധത്തിന് വഴിവെച്ചിരിക്കുന്നത്. അദ്ധ്യാപകര്‍ തന്നെ സ്വന്തം വിദ്യാര്‍ത്ഥിയെ പരീക്ഷയ്ക്ക് വിലയിരുത്തുന്നതാണ് പുതിയ രീതി. എതിര്‍പ്പുമായി സംഘടന മുന്നോട്ട് പോയാല്‍ ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് പരീക്ഷയുടെ പത്ത് ശതമാനം നഷ്ടപ്പെടും. എതിര്‍പ്പിനെ എഎസ്ടിഐ ജനറല്‍ സെക്രട്ടറി കെയ്റാന്‍ ക്രിസ്റ്റീ ന്യായീകരിച്ചു.

പണത്തിന്‍റെ അടിസ്ഥാനത്തിലല്ല എതിര്‍പ്പെന്നും ചില തത്വങ്ങളെ മുറുകെ പിടിച്ചാണ് നിസഹകരണമെന്നും അവകാശപ്പെടുകയും ചെയ്തു. ഹൈയര്‍ ലെവല്‍, ലോവര്‍ ലെവല്‍ പേപ്പറുകള്‍ ഒഴിവാക്കുകയാണ്. രണ്ട് ദിവസത്തെ സമരം യൂണിയന്‍ അംഗങ്ങള്‍ എടുത്തിരുന്നത് ചൂണ്ടികാണിക്കുന്നുണ്ട്. ഇതൊന്നും വേതന വ്യവസ്ഥയുമായി ബന്ധപ്പെട്ടല്ലെന്നും വ്യക്തമാക്കുന്നു. നിലവാരത്തിന്‍റെ പ്രശ്നമാണ് മുന്നോട്ട് വെയ്ക്കുന്നതെന്നാണ് യൂണിയന്‍ വാദം.

Share this news

Leave a Reply

%d bloggers like this: