ലൈം അസുഖത്തിനെതിരെ എച്ച്എസ്ഇ മുന്നറിയിപ്പ് നല്‍കി

ഡബ്ലിന്‍: ലൈം അസുഖത്തിനെതിരെ എച്ച്എസ്ഇ മുന്നറിയിപ്പ് നല്‍കി.  ചെള്ള് വഴിയാണ് രോഗം പകരുന്നത്.  പുറത്ത് പോയി സമയം ചെലഴവിക്കുന്നവര്‍ക്കാണ് രോഗം പകാരനുള്ള സാധ്യത കൂടുതലുള്ളത്.

നേരമ്പോക്കിനായി ചുറ്റിയടിക്കുന്നവര്‍, ക്യാംപുകള്‍ നടത്തുന്നവര്‍,  പര്‍വതങ്ങളില്‍ ബൈക്ക് യാത്രചെയ്യുന്നവര്‍,  വനത്തില്‍ പണിയെടുക്കുന്നവരും യാത്ര ചെയ്യുന്നവരും പുല്‍ പ്രദേശങ്ങളില്‍ താമസിക്കുന്നവരും സൂക്ഷിക്കേണ്ടതുണ്ട്. ഷഡ്പദങ്ങളുടെ കടിയേല്‍ക്കാതെ ശ്രദ്ധിക്കേണ്ടതാണ്. നീണ്ട ട്രൗസറുകളും കൈ നീണ്ട വസ്ത്രവും ധരിക്കുന്നത് സഹായകരമായിരിക്കും. ചെള്ളുകളെ നശിപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

വളരെ അപൂര്‍വം സാഹചര്യത്തില്‍ ലൈം അസുഖം ഹൃദയ പ്രശ്നത്തിനും നാഡീപ്രശ്നങ്ങള്‍ക്കും അസുഖം കാരണമാകാറുണ്ട്. ചെറിയ എട്ടുകാലികളെ പോലുള്ള ചെള്ളുകളാണിത്. മനുഷ്യന്‍റെയും മൃഗങ്ങളുടെയും പക്ഷികളുടെയും രക്തം ഇവ ഭക്ഷിക്കാറുണ്ട്. വേനല്‍കാലത്ത് ഇവ കൂടുതലായി കാണപ്പെടാറുണ്ട്.

എസ്

Share this news

Leave a Reply

%d bloggers like this: