ഇനിയൊരു ജിഷ ഉണ്ടാകരുത്: മമ്മൂട്ടി

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥി ജിഷയുടെ ക്രൂരമായ കൊലപാതകത്തില്‍ അപലപിച്ച് നടന്‍ മമ്മൂട്ടി. ഇനിയൊരു ജിഷ ഉണ്ടാകരുതെന്നും ഓരോ സ്ത്രീയ്ക്കും കാവലാകണമെന്നും മമ്മൂട്ടി തന്റെ കുറിപ്പിലൂടെ ആവശ്യപ്പെടുന്നു.

മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്നലെവരെ പല കാര്യങ്ങളിലും മലയാളിയെന്ന പേരില്‍ അഭിമാനിച്ചിരുന്നു നാം. ഡല്‍ഹിയില്‍ നിര്‍ഭയയെന്ന് വിളിക്കപ്പെട്ട പെണ്‍കുട്ടി പിച്ചിച്ചീന്തപ്പെട്ടപ്പോഴും ഉത്തരേന്ത്യയില്‍ പലയിടത്തും സ്ത്രീത്വത്തിന് നേരെ അപമാനിക്കലിന്റെ നഖമുനകള്‍ നീണ്ടപ്പോഴും നമ്മള്‍ അഹങ്കരിച്ചു; നമ്മുടെ നാട്ടില്‍ ഇതൊന്നും നടക്കില്ലെന്ന്. പക്ഷേ പെരുമ്പാവൂരിലെ ജിഷ എന്ന പെണ്‍കുട്ടിയുടെ അനുഭവത്തിന് മുന്നില്‍ ഓരോ മലയാളിയുടെയും ശിരസ്സ് അപമാനത്താല്‍ താഴ്ന്നുപോകുന്നു.

അവരിലൊരാളായി അതീവ വേദനയോടെയും ആത്മനിന്ദയോടെയും നിന്നുകൊണ്ട് എന്റെ പ്രിയസഹോദരന്മാരോട് ഞാന്‍ പറയട്ടെ: നിങ്ങള്‍ വിടന്മാരാകരുത്. പകരം വീരനായകരാകുക. അമ്മയുടെയും സഹോദരിയുടെയും മാനം കാക്കുന്നവനാണ് ഹീറോ അഥവാ വീരന്‍. പെറ്റമ്മയ്ക്കുവേണ്ടിയും രക്തബന്ധത്തിനുവേണ്ടിയും ബന്ധങ്ങളുടെ കടപ്പാടുകളില്ലാത്ത എല്ലാ സ്ത്രീകള്‍ക്ക് വേണ്ടിയും നമുക്ക് വീരനായകരാകാം. ഇനിയൊരു ജിഷ ഉണ്ടാകരുത്. ഓരോ സ്ത്രീയ്ക്കും കാവലാകുക..

Share this news

Leave a Reply

%d bloggers like this: