വഴിയാത്രക്കാരുടെ കണ്‍മുന്നില്‍നിന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍, വീഡിയോ

 

ബെംഗളൂരു: വഴിയാത്രക്കാരുടെ കണ്‍മുന്നില്‍നിന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. ബെംഗളൂരു സ്വദേശിയും യൂബര്‍ ടാക്‌സി െ്രെഡവറുമായ അക്ഷയ് ആണ് അറസ്റ്റിലായത്. ഏപ്രില്‍ 23ന് രാത്രി പത്തുമണിക്കായിരുന്നു സംഭവം. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സ്വകാര്യ ബ്യൂട്ടി ക്ലിനിക്കില്‍ ജോലിചെയ്യുന്ന യുവതിയാണ് അക്രമത്തിന് ഇരയായത്.

ബെംഗളൂരു ഗാര്‍ഡന്‍ സിറ്റിക്ക് സമീപമുള്ള താമസസ്ഥലത്തിന് സമീപം ഹരിയാന സ്വദേശിനിയായ പെണ്‍കുട്ടി സുഹൃത്തിനെ കാത്തുനില്‍ക്കുമ്പോഴാണ് ആക്രമണം നടന്നത്. ഫോണില്‍ സുഹൃത്തിനോട് സംസാരിച്ച് നില്‍ക്കുന്ന പെണ്‍കുട്ടിയെ പിന്നിലൂടെയെത്തിയ ഇയാള്‍ കടന്നുപിടിക്കുകയും പൊക്കിയെടുത്ത് സമീപത്ത് നിര്‍മാണം നടക്കുന്ന ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു.

https://www.youtube.com/watch?v=cTFZEe6Mmeg

സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി പെണ്‍കുട്ടിതന്നെ മാധ്യമങ്ങള്‍ക്ക് മുന്നില്‍വന്നു. തട്ടിക്കൊണ്ടുപോയശേഷം പീഡിപ്പിക്കാന്‍ ശ്രമമുണ്ടായെന്നും ചെറുത്തുനില്‍പ്പും മനോവീര്യവുമാണ് തനിക്ക് രക്ഷയായതെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. നിലവിളിച്ചിട്ടും കണ്ടുനിന്നവര്‍ ആരും സഹായിച്ചില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. രാത്രികാലങ്ങളിലെ സുരക്ഷ ഉറപ്പുവരുത്താന്‍ പട്രോളിങ് ശക്തമാക്കുമെന്നും പൊലീസ് അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: