ജിഷയുടെ കൊലപാതകം: പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു

കൊച്ചി: പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനി ജിഷയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെന്ന് കരുതുന്നയാളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. പ്രതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന വിശ്വാസത്തിലാണ് രേഖാചിത്രം പരസ്യമാക്കിയത്. സംഭവ ദിവസം പ്രതി ജിഷയുടെ വീടിന് സമീപമുള്ള മതില്‍ചാടി കടക്കുന്നത് കണ്ടുവെന്ന് പ്രദേശവാസി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്കും ആളെ വ്യക്തമായി മനസിലാക്കാന്‍ കഴിഞ്ഞില്ല. ഇതാണ് പോലീസിനെ വലയ്ക്കുന്നത്.

അതിനിടെ കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച കണ്ണൂരില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത ജിഷയുടെ അയല്‍വാസിയായ യുവാവിനെ ആലുവയിലെ പോലീസ് ക്ലബില്‍ എത്തിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്. തളിപ്പറമ്പില്‍ നിന്നും കസ്റ്റഡിയിലെടുത്തു ഇയാളെ ഇന്ന് പുലര്‍ച്ചെയോടെയാണ് ആലുവയില്‍ എത്തിച്ചത്. കൊലപാതക സമയത്ത് പ്രദേശത്തുണ്ടായിരുന്ന ഇയാള്‍ പിന്നീട് സ്ഥലത്തു നിന്നും മുങ്ങുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് തളിപ്പറമ്പില്‍ നിന്നും ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ കഞ്ചാവ് ലഹരിക്ക് അടിയമാണെന്നാണ് സൂചന. മധ്യമേഖല ഐജി മഹിപാല്‍ യാദവ്, എഡിജിപി കെ.പത്മകുമാര്‍ എന്നിവര്‍ നേരിട്ടാണ് കേസിന്റെ അന്വേഷണം നിയന്ത്രിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: