നഴ്സുമാരുടെ ശമ്പള വര്‍ദ്ധനവ് അംഗീകരിക്കാന്‍ കഴിയില്ലെന്ന് എച്ച്.എസ്.ഇ

ഡബ്ലിന്‍: ആശുപത്രി അടിയന്തര വിഭാഗത്തില്‍ നടക്കുന്ന സമരം അവസാനിപ്പിക്കാന്‍ 10 മില്യണ്‍ യൂറോ നല്‍കണമെന്ന വ്യവസ്ഥ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് അംഗീകരിക്കാന്‍ കഴിയില്ലെന്ന് എച്ച്.എസ്.ഇ. 10 മില്യണ്‍ യൂറോ നല്‍കാനുള്ള പണം ഇല്ലെന്ന് എച്ച്.എസ്.ഇ സര്‍ക്കാരിനെ അറിയിച്ചു.

വര്‍ക്ക്പ്ലേസ് റിലേഷന്‍സ് കമ്മീഷനില്‍ നടന്ന ചര്‍ച്ചയില്‍ പൊതുമേഖല ജീവനക്കാരുടെയും യൂണിയന്റെയും കരാര്‍ നിര്‍ബന്ധമായും നീതിയുക്തമായും നടപ്പാക്കേണ്ടതാണെന്ന് ആരോഗ്യമന്ത്രി ലിയോ വരേദ്കര്‍ പറഞ്ഞു.

നഴ്സുമാരുടെ ശമ്പളവര്‍ദ്ധനവ് നടപ്പാക്കുമ്പോള്‍ ആരോഗ്യവിഭാഗങ്ങളിലെ മറ്റ് ജീവനക്കാരുടെ ശമ്പള വര്‍ദ്ധനവെന്ന ആവശ്യവുമായി രംഗത്തെത്തും. നിലവിലെ സാമ്പത്തിക പ്രതിസന്ധിക്കിടെ ശമ്പളവര്‍ദ്ധനവ് എച്ച്.എസ്.ഇയ്ക്ക് ബാധ്യത ഇരട്ടിയാക്കും. ഈ വര്‍ഷം അവസാനത്തോടെ 300 മില്യണ്‍ യൂറോയിലെത്തും ചിലവ്.

കരാര്‍ പ്രകാരം ഈ വര്‍ഷം നഴ്സുമാര്‍ക്ക് 2 അധിക അവധി ലഭിക്കും. 2017 ല്‍ മീല്‍ ബ്രേക്കിന് പകരവും അവധി ലഭിക്കും.

സര്‍ക്കാര്‍ എച്ച്.എസ്.ഇക്ക് നീക്കിവെച്ച തുകയിലും ഇരട്ടിയാണ് കരാറില്‍ പറയുന്ന തുകയെന്ന് എച്ച്.എസ്.ഇ ഡയറക്ടര്‍ ജനറല്‍ ടോണി ഒ ബ്രിയേന്‍ പറഞ്ഞു. ജോലിയില്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 8000 നഴ്സുമാര്‍ക്ക് ഫിനാന്‍ഷ്യല്‍ ഇന്‍സന്റീവ് നല്‍കുന്നതിനെ കുറിച്ച് എച്ച്.എസ്.ഇ നേരത്തെ നിര്‍ദ്ദേശം വെച്ചിരുന്നതായിരുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: