ലുവാസ് തൊഴിലാളികള്‍ പത്താം ദിവസവും സമരത്തില്‍

ഡബ്ലിന്‍: ഇന്ന് ലുവാസ് തൊഴിലാളികള്‍ തങ്ങളുടെ വേതന പ്രശ്ന പരിഹാരത്തിനായി പത്താം ദിവസവും സമരം നടത്തുന്നു. 90000 യാത്രക്കാരെയാണ് പണിമുടക്കു ബാധിക്കപ്പെടുന്നത്. പ്രശ്ന പരിഹാരത്തിനായി ഒരു നീക്കവും അധികാരികളുടെ ഭാഗത്തുനിന്നും മുന്നോട്ടുവെക്കുന്നതായി കാണുന്നില്ല. കാലങ്ങളായി നടന്നുവരുന്ന ലുവാസ് തെഴിലാളികളുടെ വേതന പ്രശ്നങ്ങള്‍ക്ക് ഒരു തീരുമാനം എടുക്കാത്തതിനാലാണ് ഇന്നു പത്താം ദിവസത്തെ പൂര്‍ണ പണിമുടക്ക് നടത്തുന്നത്.

പണിമുടക്കില്‍ ഏര്‍പ്പെടുന്നവരുടെ ശമ്പളം കുറക്കുമെന്ന് അറിയിപ്പ് പോലും തൊഴിലാളികളെ നാലു ദിവസത്തേക്കുകൂടി പദ്ധതിയിട്ടിരിക്കുന്ന സമരത്തില്‍ നിന്നും പിന്തിരിപ്പിക്കുന്നില്ല. പുതുക്കിയ രണ്ട് വേതന വാഗ്ദാനങ്ങളും ലുവാസ് തൊഴിലാളികള്‍ നിരസിച്ചിരുന്നു. 13% വര്‍ദ്ധനവാണ് അവര്‍ പ്രതീക്ഷിക്കുന്നത്.ഗ്രീന്‍ ലൈനുകളും റെഡ് ലൈനും എന്നു പ്രവര്‍ത്തിക്കുന്നതല്ല എന്നും യാത്രക്കാര്‍ക്കുണ്ടാവുന്ന അസൗകര്യങ്ങള്‍ക്ക് ക്ഷമാപണം നടത്തുന്നുവെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

-എംആര്‍-

Share this news

Leave a Reply

%d bloggers like this: