മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ നിന്ന് കണ്ടെടുത്ത നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന്

ഡബ്ലിന്‍: വിക്ലോയിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ ദുരൂഹമായ സാഹചര്യത്തില്‍ കണ്ടെടുത്ത നവജാത ശിശുവിന്റെ മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടം ചെയ്യും. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു നവജാതശിശുവിന്റെ മൃതദേഹം ഗ്രീന്‍സ്റ്റാര്‍ റീസൈക്ലിങ് കേന്ദ്രത്തില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. എന്നാല്‍ കുഞ്ഞ് ജനിച്ച ശേഷമാണോ മരണം സംഭവിച്ചതെന്നടക്കമുള്ള കാര്യങ്ങളില്‍ വ്യക്തതയില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മൃതദേഹം കണ്ടെടുക്കുമ്പോള്‍ കുഞ്ഞിന്റെ ദേഹത്ത് വസ്ത്രമില്ലായിരുന്നു. ദേഹത്ത് മുറിവുകളൊന്നും പ്രാഥമിക പരിശോധനയില്‍ കണ്ടെത്താനായില്ലെന്ന് ഗാര്‍ അറിയിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരികയുള്ളൂ.

കുഞ്ഞിന്റെ അമ്മയുടെ മാനസിക സമ്മര്‍ദ്ദത്തിലാകാനുള്ള സാധ്യതയുള്ളതിനാല്‍ അവരെ കണ്ടെത്തി കൂടുതല്‍ പിന്തുണയും മാനസിക പിന്തുണയും നല്‍കേണ്ടതുണ്ടെന്ന് ഗാര്‍ഡ വ്യക്തമാക്കി. കുഞ്ഞിന്റെ ബന്ധുക്കള്‍ക്ക് 01-6665300 എന്ന ്രേബ ഗാര്‍ഡ നമ്പറിലോ 1800-666111 എന്ന ഗാര്‍ഡ കോണ്‍ഫിഡന്‍ഷ്യല്‍ നമ്പറിലോ ബന്ധപ്പെടാമെന്ന് അറിയിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: