ജൂണിലും ലുവാസ് സമരങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുമെന്ന് സൂചന

ഡബ്ലിന്‍: ലുവാസ് ഡ്രൈവര്‍മാര്‍  സമരപരിപാടികള്‍ ഉറച്ച് തന്നെ മുന്നോട്ട്.  ജൂണില്‍ കൂടുതല്‍സമരങ്ങള്‍ക്ക് ആലോചന നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍.  എസ്ഐപിടിയു യൂണിയന്‍ സമരം സംബന്ധിച്ച് താമസിയാതെ തന്നെ നോട്ടീസ് നല്‍കുമെന്നാണ് സൂചന.  തിങ്കളാഴ്ച്ച നോട്ടീസ് ട്രാന്‍സ്ഡേവിന് നല്‍കും.

സമരത്തിന് 21 ദിവസം മുമ്പ്  നോട്ടീസ് നല്‍കണമെന്ന് വ്യവസ്ഥയുള്ളതിനാലാണിത്.  ജനുവരിയില്‍  4,8,24   , 48 മണിക്കൂര്‍ സമരങ്ങള്‍ക്കായിരുന്നു യൂണിയന്‍ തീരുമാനം എടുത്തിരുന്നത്. ജനുവരിയില്‍ 4, 8  മണിക്കൂര്‍ സമരങ്ങളായിരിക്കും ഉണ്ടാവുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.  ആവര്‍ത്തിച്ചുള്ള സമരങ്ങള്‍ക്കായിരിക്കും യൂണിയന്‍ തയ്യാറാവുക.  സമര തീയതികള്‍ ഏതാണെന്ന് ഉറപ്പിച്ചിട്ടില്ല.  യൂണിയന്‍ പ്രതിനിധികളും കമ്മിറ്റി ഭാരവാഹികളും ചര്‍ച്ചകള്‍ നടത്തി വരികയാണ്.

ജൂണില്‍ സമരങ്ങള്‍ ഉണ്ടാകുമെന്നത്  യൂണിയന്‍ ഭാരവാഹികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഫെബ്രുവരിക്ക് ശേഷം പത്താമത്തെ സമരമായിരുന്നു കഴിഞ്ഞ ദിവസം.  മേയ് 13 ,20,27 തീയതികളില്‍ കൂടി സമരം വരുന്നുണ്ട്.

എസ്

Share this news

Leave a Reply

%d bloggers like this: