കള്ളപ്പണമിടപാട്: റിമി ടോമിയുടെ വീട്ടില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

കൊച്ചി: ഗായിക റിമി ടോമി, വ്യവസായി മഠത്തില്‍ രഘു എന്നിവരുടെ വീട്ടില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. റിമിയുടെ കൊച്ചിയിലെ വീട്ടിലും രഘുവിന്റെ കൊല്ലത്തെ വീട്ടിലും ഒപ്പം ബന്ധുവായ സുപ്രീം കോടതി അഭിഭാഷകന്‍ വിനോദ് കുട്ടപ്പന്റെ തിരുവനന്തപുരത്തെ വീട്ടിലുമാണ് പരിശോധന.

വിദേശത്തുനിന്നുള്ള പണമിടപാടുകളുമായി ബന്ധപ്പെട്ട് ചില ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തുന്നത്. റിമിയുടെ വിദേശ സ്റ്റേജ് ഷോകള്‍ക്ക് ലഭിച്ച പണം കൃത്യമായ രേഖകളില്ലാതെ ഇന്ത്യയിലേക്ക് എത്തിച്ചുവെന്നാണ് വിവരം. തിരഞ്ഞെടുപ്പ് കാലമായതിനാല്‍ ഇത്തരത്തില്‍ കൊണ്ടുവന്ന പണം ചില സ്ഥാനാര്‍ഥികള്‍ക്ക് കൈമാറിയെന്നും പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തുന്നത്.

Share this news

Leave a Reply

%d bloggers like this: