കുഞ്ഞുമരിയയുടെ അമ്മയെ തേടി

ഡബ്ലിന്‍: വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ മരിയ എന്ന കുഞ്ഞിന്റെ അമ്മക്കായുള്ള തെരച്ചിലിലാണ് ഗാര്‍ഡ. കുഞ്ഞിനെ കണ്ടെത്തി ഒരു വര്‍ഷം തികയുമ്പോഴും കുഞ്ഞിന്റെ അമ്മയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

റാത്ത്കൂളിന് സമീപം സ്റ്റീല്‍സ്ടൗണ്‍ റോഡിലെ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ നിന്നാണ് മരിയയെ ഒരു വര്‍ഷം മുമ്പ് കണ്ടെടുക്കുന്നത്. മെഡിക്കല്‍ സംഘവും ഗാര്‍ഡയും സ്ഥലത്തെത്തി കുഞ്ഞിന് വേണ്ട പ്രഥമശുശ്രൂഷ നല്‍കിയ ശേഷം താലയിലെ ആശുപത്രിയിലെത്തിച്ചു. കുഞ്ഞിന്റെ പരിചരണം Tusla എന്ന ഏജന്‍സിക്ക് നല്‍കി. അവരാണ് കുഞ്ഞിന് മരിയ എന്ന പേര് നല്‍കിയത്. കുഞ്ഞിന്റെ അമ്മയുടെ ക്ഷേമത്തെ കുറിച്ചു ഗാര്‍ഡ അതീവ ഉത്കണ്ഠയിലാണെന്നും കുഞ്ഞും അമ്മയും തമ്മില്‍ എത്രയും വേഗത്തില്‍ ഒരുമിക്കുന്നതിനുള്ള ശ്രമത്തിലാണ് ഗാര്‍ഡയെന്നും മരിയയെ കണ്ടെടുത്ത ശേഷം ക്ലോന്‍ഡാല്‍കിന്‍ ഗാര്‍ഡ സ്റ്റേഷനില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സൂപ്രണ്ടന്റ് ബ്രണ്ടാന്‍ കെനോലി പറഞ്ഞിരുന്നു. എന്നാല്‍ ഒരു വര്‍ഷമായിട്ടും മരിയയുടെ അമ്മയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

കുഞ്ഞിനെ കുറിച്ച് കൂടുതല്‍ വിവരം അറിയുന്നവരോ കുഞ്ഞിന്റെ അമ്മയെ കുറിച്ച് വിവരം ലഭിക്കുന്നവരോ ക്ലോന്‍ഡാല്‍കിനിലെ ഗാര്‍ഡയുമായി ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്. 016667600 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Share this news

Leave a Reply

%d bloggers like this: