ഒരു വര്‍ഷംകൊണ്ട് നിര്‍മ്മിച്ചത് വെറും 75 ലോക്കല്‍ അതോറിറ്റി ഹൗസുകള്‍ മാത്രം

ഡബ്ലിന്‍: 2015 ല്‍ നിര്‍മ്മിച്ചത് വെറും 75 ലോക്കല്‍ അതോറിറ്റി ഹൗസുകള്‍ മാത്രമാണെന്ന് കണക്കുകള്‍. 1970 മുതലുള്ള റെക്കോര്‍ഡുകളിലെ ഏറ്റവും മോശം റെക്കോര്‍ഡാണ് 2015 ലേത്. പരിസ്ഥിതി വകുപ്പ് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യമുള്ളത്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം അയര്‍ലന്‍ഡില്‍ 47 യൂണിറ്റാണ് അധികമായി നിര്‍മ്മിച്ചത്. അതും ജനുവരി- സെപ്തംബര്‍ മാസങ്ങളില്‍ നിര്‍മ്മിച്ച 28 യൂണിറ്റുകള്‍ക്ക് മുകളിലായാണ് ഈ 47 എണ്ണത്തിന്റെ നിര്‍മ്മാണം.

2015 ല്‍ വൊളണ്ടറി ഹൗസിംഗ് അസോസിയേഷനുകള്‍ 401 സോഷ്യല്‍ ഹൗസിംഗ് യൂണിറ്റുകളാണ് നിര്‍മ്മിച്ചത്. ഇതുള്‍പ്പടെ മൊത്തം 476 യൂണിറ്റുകള്‍. അതായാത് കണക്കുകള്‍ ചൂണ്ടികാട്ടുന്നത്, 1970 മുതലുള്ള നിര്‍മ്മാണത്തിലെ ഏറ്റവും മോശം റെക്കോര്‍ഡാണ് അയര്‍ലന്‍ഡിലെ സോഷ്യല്‍ ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ രംഗത്ത് 2015 ല്‍ രേഖപ്പെടുത്തിയത്. 1975 ല്‍ 8,794 സോഷ്യല്‍ ഹൗസിംഗ് യൂണിറ്റുകളാണ് ലോക്കല്‍ അതോറിറ്റികള്‍ നിര്‍മ്മിച്ചത്. ഇതായിരുന്നു ഏറ്റവും വലിയ റെക്കോര്‍ഡ്.

അതിനിടെ വൊളണ്ടറി, കോ-ഓപ്പറേറ്റീവ് ഹൗസിംഗ് ഏജന്‍സികള്‍ അവരുടെ ഉത്പാദനം വര്‍ദ്ധിപ്പിച്ചു. 2014 ല്‍ 357 യൂണിറ്റുകളായിരുന്നത് 2015 ആയപ്പോള്‍ 401 ആയി വര്‍ദ്ധിച്ചു. എന്നാല്‍ ലോക്കല്‍ അതോറിറ്റിയുടെ ഉത്പാദനത്തില്‍ കുത്തനെയുള്ള കുറവുണ്ടായി. 2014 ല്‍ 158 ആയിരുന്നത് 2015 ആയപ്പോഴേക്കും 75 ആയി കുറഞ്ഞു.

2015 ലെ ആദ്യ മൂന്ന് മാസംകൊണ്ട് 20 യൂണിറ്റ് ലോക്കല്‍ അതോറിറ്റികള്‍ നിര്‍മ്മിച്ചു. എന്നാല്‍ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ഒരു നിര്‍മ്മാണവും നടന്നില്ല. ജൂലൈ മുതല്‍ സെപ്തംബര്‍ വരെ എട്ട് യൂണിറ്റും ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ 47 യൂണിറ്റുമായിരുന്നു നിര്‍മ്മിച്ചത്. 5 ലോക്കല്‍ അതോറിറ്റികള്‍ ഒരൊറ്റ സോഷ്യല്‍ ഹൗസിംഗ് യൂണിറ്റുകള്‍ പോലും 2015 ല്‍ നിര്‍മ്മിച്ചില്ല. ലെയ്ട്രിം, ലോംഗ്ഫോര്‍ഡ്, റോസ്‌കോമണ്‍, സ്ലിഗോ കണ്‍ട്രി കൗണ്‍സില്‍ , ഗാല്‍വേ സിറ്റി കൗണ്‍സില്‍ എന്നിവയാണ് അവ.

-എജെ-

Share this news

Leave a Reply

%d bloggers like this: