ഉഷ്ണതരംഗം അയര്‍ലണ്ടിലേക്കും

ഡബ്ലിന്‍: ഈ വര്‍ഷത്തെ ഏറ്റവും ചൂട് കൂടിയ ദിവസങ്ങളായിരിക്കും വരും ആഴ്ച്ചകളിലെന്ന് റിപ്പോര്‍ട്ട്. 22 സെല്‍ഷ്യയസ് വരെ താപനില ഉയരുമെന്നും ചെറിയ തോതില്‍ ഉഷ്ണതരംഗം രൂപപ്പെടും എന്നുമാണ് കരുതപ്പെടുന്നത്.

അടുത്ത തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഏറ്റവും നല്ല കാലാവസ്ഥ ആയിരിക്കുമെന്നും വൈകിവരുന്ന വസന്തത്തിന്റെ മുന്നോടിയാണിതെന്നും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചൂട് പതിയെക്കൂടി 21 മുതല്‍ 22 സെല്‍ഷ്യയസ് എത്തുമെന്നും മെറ്റ് ഐറീനിനുവേണ്ടി ജോണ്‍ ഇഗ്ലറ്റൊണ്‍ അറിയിച്ചു. കാറ്റിന്റെ ദിശയനുസരിച്ച് ഡബ്ലിനില്‍ അധികം ചൂട് കാണില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ ചെറിയ ഉഷ്ണ തരംഗം ഉണ്ടാവുന്നതിനാല്‍ ചൊവ്വാഴ്ച മുതല്‍ ചൂട് വര്‍ധിക്കും.

വെള്ളിയാഴ്ച്ച വൈകുന്നേരം ലെന്‍സ്റ്ററിലും ഈസ്റ്റ് മണ്‍സ്റ്ററിലും ഇടിയോടുകൂടിയ മഴയുണ്ടാകുമെന്നാണ് കരുതുന്നത്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ അതികഠിനമായ തണുപ്പായിരുന്നു ഈ ഏപ്രിലില്‍ അനുഭവപ്പെട്ടതെന്നാണ് മെറ്റ് ഐറീന്റെ ഔദ്യോഗിക കണക്കുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 27 വര്‍ഷത്തിനിടയിലെ ഏറ്റവും തണുത്ത ഏപ്രില്‍ മാസത്തിലൂടെയാണ് ഡബ്ലിന്‍ കടന്നുപോയത്. അതുപോലെതന്നെ മഴക്കും കുറവില്ലായിരുന്നു. ഡബ്ലിനിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തുടങ്ങിയിട്ട് 74 വര്‍ഷത്തിനിടയില്‍ ഏറ്റവും ഈര്‍പ്പമുള്ള ഏപ്രില്‍ മാസവും ഇതായിരുന്നു.

എംആര്‍

Share this news

Leave a Reply

%d bloggers like this: