ടെസ്‌കോയില്‍ തെന്നി വീണ സ്ത്രീയ്ക്ക് നഷ്ടപരിഹാരം 14 ലക്ഷം യൂറോ

 

ഡബ്ലിന്‍: കൗണ്ടി ക്ലെയറിലെ കില്‍റഷില്‍ പ്രവര്‍ത്തിക്കുന്ന ടെസ്‌കോയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ സ്ത്രീ നിലത്തു കിടന്ന മുന്തിരില്‍ തെന്നി വീണതിന്റെ നഷ്ടപരിഹാരം 14 ലക്ഷം യൂറോ.48 കാരിയായ പട്രീഷ വാല്‍ഷിനാണ് കോടതിയില്‍ നിന്ന് അനുകൂല വിധി ഉണ്ടായത്.

2012 ലെ ഓഗസ്റ്റ് 28 നാണ് സംഭവം നടന്നത്. ഇതേ തുടര്‍ന്ന് ഇവര്‍ക്ക് കാര്യമായ പരിക്കേറ്റിരുന്നു എന്നു കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് 3 വര്‍ഷങ്ങള്‍ നീണ്ട കേസില്‍ വിധി ഉണ്ടായത്.7 ദിവസം നീണ്ട വിചാരണയില്‍ 15 ഡോക്ടര്‍മാരെ കോടതി വിസ്തരിച്ചു.സംഭ്വം നടന്നതിനെ തുടര്‍ന്ന് ഉണ്ടായ നടുവേദനയുമായിം ബന്ധപ്പെട്ട് നിരവധി തവണ ചികിത്സ തേടിയതായി വാദി ഭാഗം കോടതിയില്‍ ബോധിപ്പിച്ചു.എങ്കിലും വരും നാളുകളിലും ഇവര്‍ക്ക് ചികിത്സ ആവശ്യമായി വരുമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

എന്നാല്‍ ഡബ്ലിനിലെ കോര്‍ക്ക് പാര്‍ക്കില്‍ സംഗീത പരിപാടിയില്‍ കുട്ടികളുമായി ആഘോഷിക്കുന്ന ഇവരുടെ ചിത്രങ്ങളെകുറിച്ചുള്ള ചോദ്യത്തിന്, തന്റെ കുട്ടികള്‍ക്ക് അല്‍പം സന്തോഷം പകരുന്നതിനായിരുന്നു അവിടെ പോയതെന്നും,പിന്നിടങ്ങോട്ടുള്ള ദിവസങ്ങളില്‍ വേദന കൂടൂതല്‍ ആയിരുന്നു എന്നുമായിരുന്നത്രേ മറുപടി.

എന്തായാലും ഇത്തരത്തില്‍ ലഭിക്കുന്ന ഉയര്‍ന്ന നഷ്ടപരിഹാരം ആണ് വാല്‍ഷിന് ലഭിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Share this news

Leave a Reply

%d bloggers like this: