അനാഥര്‍ക്കു ആശ്വാസമായി IRISH INDIAN AIDന്റെ ചാരിറ്റി പ്രവര്‍ത്തനം ഗാള്‍വേയില്‍ നിന്നും

കേരളത്തിലെ അനാഥാലയങ്ങളില്‍ കഴിയുന്ന സഹോദരീസഹോദരങ്ങള്‍ ക്കുവേണ്ടി…. അയര്‌ലണ്ടിലെ വിക്ലോ ആസ്ഥാനമായി ഏതാനും സുഹൃര്‍ത്തുക്കള്‍ ചേര്‍ന്ന് ‘IRISH INDIAN AID’ എന്ന പേരില്‍ രൂപംകൊടുത്ത ചാരിറ്റിയുടെ പ്രവര്‍ത്തനം വിക്ലോ കൂടാതെ ഏതാനും സുമനസ്സുള്ള സുഹൃത്തുക്കളുടെ സഹായത്താല്‍ ഗാള്‍വേ കേന്ദ്രമാക്കി പ്രവര്‍ത്തനം ആരംഭിച്ച വിവരം സന്തോഷത്തോടെ അറിയിക്കട്ടെ. ചാരിറ്റി ലക്ഷ്യം വയ്ക്കുന്നത് കേരളത്തില്‍ നിരാലംബരായി അനാഥാലയങ്ങളില്‍ കഴിയുന്ന നമ്മുടെ സഹോദരീ സഹോദരന്മാര്‍ക്ക് ദൈനംദിനചരൃകള്‍ക്ക് വേണ്ടവ എത്തിച്ചു കൊടുക്കുക എന്നുള്ളതാണ്.(തുണിത്തരങ്ങള്‍,പഠനോപകരണങ്ങള്‍,സോപ്പ്,ടൂത്ത് പേസ്‌ററ്,ടുത്ത് ബ്രഷ്,മേയ്ക്കപ്പ് സാമഗ്രികള്‍ മുതലായവ)

ഈ വര്‍ഷത്തെ സെന്റ് പട്രിക് ദിനത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച IRISH INDIAN AID ഈ ചുരുങ്ങിയ കാലയളവില്‍ ഇടുക്കിയിലെ സ്‌നേഹമന്ദിരം,കൊരട്ടിയില്‍ പ്രവര്‍ത്തിക്കന്ന ആനന്ദഭവന്‍,സ്‌നേഹാലയം,കൂടാതെ തൊടുപുഴയിലെ ചില്‍ഡ്രന്‍സ് ഹോം എന്നിവിടങ്ങളില്‍ മലയാളി കുടുംബങ്ങളുടെ സഹായത്താല്‍ ആറോളം പെട്ടികള്‍ എത്തിക്കാന്‍ സാധിച്ചു എന്ന സന്തോഷവും അറിയിക്കട്ടെ.

വസ്ത്രങ്ങളും മറ്റും അടങ്ങിയ ഓരോ പെട്ടിയും 18 മുതല്‍ 20 കിലോയോളം തൂക്കം വരും. ഈ നന്മ പ്രവര്‍ത്തിയിലേക്ക് സ്‌നേഹിതരായ എല്ലാ മലയാളി കുടുംബങ്ങള്‍ക്കും പങ്കുചേരാം .നമ്മള്‍ ചെയ്യേണ്ടത് ഇത്രമാത്രം, ഷോപ്പുകളില്‍ പോകുമ്പോള്‍ നിറമോ , അളവോ നോക്കാതെ സെയിലില്‍ കിടക്കുന്ന തുണിത്തരങ്ങളോ മറ്റോ ഒന്നോ,രണ്ടോ ജോഡി വാങ്ങി,കൂടാതെ നമ്മള്‍ ഉപയോഗിക്കാത്ത പുതുമ മാറാത്ത വസ്ത്രങ്ങളും മറ്റും നല്‍കി നമുക്കീ ചാരിറ്റി പ്രവര്‍ത്തനത്തില്‍ പങ്കാളികളാവാം.നമ്മള്‍ വാങ്ങിക്കുന്നവ ശേഖരിക്കാന്‍ ചാരിറ്റി പ്രവര്‍ത്തകര്‍ സദാ സന്നദ്ധരായിരിക്കും.

നാട്ടിലേക്ക് അവധിക്കു പോകുന്ന സന്മനസ്സുള്ള കുടുംബങ്ങള്‍ ലഗ്ഗേജ് കുറവാണെങ്കില്‍ ഒരു പെട്ടിയെങ്കിലും നാട്ടിലെത്തിക്കാന്‍ സഹായിക്കാമെങ്കില്‍…….നാട്ടില്‍ നമ്മുടെ പ്രവര്‍ത്തകര്‍ നിങ്ങളുടെ അടുത്തു വന്ന് അത് വാങ്ങി പുത്തന്‍ ഉടുപ്പും നിക്കറും ഇടാന്‍ കൊതിച്ചിരിക്കുന്നവരുടെ അടുത്തെത്തിക്കും.ഇത്തരത്തില്‍ പെട്ടി കൊണ്ടുപോകുവാന്‍ സന്നദ്ധരാകുന്നവരുടെ വീടുകളില്‍ പെട്ടി എത്തിച്ച് മുഴുവന്‍ പരിശോധിച്ച് ബോധ്യപ്പെട്ടതിന് ശേഷമാണ് പെട്ടികള്‍ പാക്ക് ചെയ്യുക.

സുമനസ്സുകളുടെ ഫോണ്‍ വിളി പ്രതീക്ഷിക്കുന്നു.

വിളിക്കേണ്ട നമ്പര്‍ :
വിക്ലോ: Thomas 089 477 6300
Jimmy 0899654293
ഗാള്‍വേ: Ranjith 087 288 6409
Email:Irishindianaid@gmail.com

Share this news

Leave a Reply

%d bloggers like this: