ജീവനക്കാരുടെ അഭാവം: സൈക്യാട്രിക് നഴ്സുമാര്‍ പണിമുടക്കാനൊരുങ്ങുന്നു

ഡബ്ലിന്‍: സൈക്യാട്രിക് നഴ്സുമാര്‍ പണിമുടക്കുമായി ബന്ധപ്പെട്ട് അഭിപ്രായവോട്ടെടുപ്പ് നടത്താനൊരുങ്ങുന്നു. സൈക്യാട്രിക് നഴ്സസ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്കിന് നഴ്സുമാര്‍ തയ്യാറെടുക്കുന്നത്. 600 ഓളം ഒഴിവുകളാണുള്ളതെന്ന് യൂണിയന്‍ അറിയിച്ചു. ഇതിന് പുറമെ ഡബ്ലിനിലെ ഇന്റലക്ച്വല്‍ ഡിസെബിലിറ്റി സര്‍വീസില്‍ 58 അധിക ജീവനക്കാരുടെയും ഒഴിവുണ്ട്.

പ്രശ്നത്തില്‍ പരിഹാരം കാണുന്നതില്‍ പരാജയപ്പെട്ട എച്ച്.എസ്. ഇ യില്‍ ഇനി പ്രതീക്ഷയില്ലെന്ന് യൂണിയന്‍ വ്യക്തമാക്കി. രണ്ടാഴ്ചക്കുള്ളിലായിരിക്കും അഭിപ്രായവോട്ടെടുപ്പ് നടക്കുക. യൂണിയന്‍ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് വോട്ടെടുപ്പിന് വ്യാഴാഴ്ച അനുമതി നല്‍കി.

-എജെ-

Share this news

Leave a Reply

%d bloggers like this: