ലുവാസ് സമരം യാത്രക്കാരെ പ്രതിസന്ധിയിലാഴ്ത്തുന്നു

ഡബ്ലിന്‍: യാത്രക്കാരെ പ്രതിസന്ധിയിലാഴ്ത്തി ലുവാസ് സമരം തുടരുകയാണ്. സര്‍വീസ് നടത്താത്തതുമൂലം ഒരു ദിവസത്തേക്ക് 100,000 യൂറോ കമ്പനിക്ക് ചെലവാകുന്നില്ല എന്നതു ശരിയാണ്. ശമ്പളവും പ്രവര്‍ത്ത ചിലവുകളുമില്ല. എന്നാല്‍ ഇനിയും ഒരുപാടു സമര ദിവസങ്ങള്‍ വരാനിരിക്കുന്നതിനാല്‍ യാത്രക്കാരാണ് ബുദ്ധിമുട്ടിലായിരിക്കുന്നത്. നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി(എന്‍ റ്റി എ) യുമായി ട്രാന്‍സ്ദേവ് കരാര്‍ ഉണ്ടാക്കിയെങ്കിലും ഇതുവരെ സര്‍വീസ് ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ കരാര്‍ പ്രാബല്യത്തില്‍ വരുന്നതിന് ഒരുപാട് ദൂരം മുന്നോട്ട് പോകേണ്ടിയിരിക്കുന്നു. ദിവസേന ലുവാസിനെ ആശ്രയിക്കുന്ന 90000 ലേറെ യാത്രികരാണ് ഈ സമയം പ്രതിസന്ധിയിലാകുന്നത്.

ഈ പ്രതിന്ധിയുടെ മേല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം വളരെ ദയനീയമാണ്. ആരും തന്നെ ഈ പ്രശ്നത്തില്‍ അഭിപ്രായം പ്രകടിപ്പിക്കുകയോ സന്ധി സംഭാഷണത്തിനായി ശ്രമിക്കുകയോ ചെയ്യുന്നില്ല. ലുവാസിന്റെ മേല്‍ നിയന്ത്രണം എടുക്കുവാനുള്ള തങ്ങളുടെ അധികാരത്തെപ്പറ്റി സംസാരിക്കുവാന്‍ എന്റ്‌റിഎയും വിസമ്മതിച്ചു. പതിനൊന്നു ദിവസത്തെ സമരമാണ് ഇതുവരെ കഴിഞ്ഞത്. ഇനി ജൂണില്‍ ഒമ്പതു ദിവസത്തെ സമരം തീരുമാനിച്ചിട്ടുണ്ട്. ഇതൊന്നും സര്‍വീസിനെ ബാധിക്കുന്നില്ലേ എന്ന ചോദ്യമുയരുന്നുണ്ട്. ഇനി ഏതു ഘട്ടത്തിലാണ് എന്‍ റ്റി എ ഇതില്‍ ഇടപെടുന്നതെന്നും ചോദ്യമുയരുന്നു.

പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ദുരിതങ്ങള്‍ അനുഭവിക്കുന്നത് യാത്രക്കാരാണ്. പല യാത്രക്കാരും നേരത്തെതന്നെ പണം അടച്ചിട്ടുള്ളവരാണ്. ഇവര്‍ക്കും സമരം കാരണം യാത്ര നിഷേധിക്കുകയാണ്. എന്‍ റ്റി എ ക്കും നഷ്ടം തന്നെയാണെങ്കിലും യാത്രക്കാരാണ് ഏറ്റവും അധികം പ്രതിസന്ധിയിലായിരിക്കുന്നത്.

-എംആര്‍-

Share this news

Leave a Reply

%d bloggers like this: