യുവജന ആഘോഷമായി ജീസസ് യൂത്ത് ‘ഐ കണക്ട് ‘ കോണ്‍ഫ്രന്‍സ് ഓഗസ്റ്റ് 18 മുതല്‍

ഡബ്ലിന്‍: ജീസസ് യൂത്ത് യുവജനങ്ങള്‍ക്കായി ഒരുക്കുന്ന റസിഡന്‍ഷ്യല്‍ യൂത്ത് കോണ്‍ഫ്രന്‍സ് ‘ഐ കണക്റ്റ് ‘ഓഗസ്റ്റ് 18 മുതല്‍ 21 വരെ മെനൂത്ത് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നടക്കും. 13 വയസു മുതലുള്ള ടീനേജ് കുട്ടികള്‍ക്കും 25 വയസുവരെയുള്ള യുവജനങ്ങള്‍ക്കും കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കാം. ല്‍ ര്‍ ള്‍ ണ്‍

നവീകരണാനുഭവം പകരുന്ന ക്ലാസുകള്‍ക്ക് പുറമെ ആധുനിക ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലൂടെയുള്ള ദൈവാനുഭവം പങ്കുവെയ്ക്കല്‍ ,തീയേറ്റര്‍ പ്രസന്‍േഷന്‍, കണ്‍സേര്‍ട്ട്, സ്‌കിറ്റ്, ഗ്രൂപ്പ് ആക്ടിവിറ്റീസ് തുടങ്ങിയവ കോണ്‍ഫ്രന്‍സിന്റെ മുഖ്യാകര്‍ഷണമാവും. ഇംഗ്ലീഷില്‍ നടക്കുന്ന ഈ കോണ്‍ഫ്രന്‍സ് ലോകപ്രശസ്ത വചനപ്രഘോഷകരാണ് നയിക്കുന്നത്. വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്കായി പ്രത്യേക സെഷനുകളും ഒരുക്കിയിട്ടുണ്ട്.
പാശ്ചാത്യ് സംസ്‌കാരത്തില്‍ വളരുന്ന യുവജനങ്ങള്‍ക്ക് ആഴമായ ദൈവാനുഭവം പകര്‍ന്നു നല്‍കുകയും അവരെ ദൈവാശ്രയ ബോധത്തില്‍ വളരാന്‍ സഹായിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ യുവജന കോണ്‍ഫ്രന്‍സ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
മൂന്നു ദിവസത്തെ താമസം, ഭക്ഷണം, രജിസ്‌ട്രേഷന്‍ അടക്കം ഒരു കുട്ടിക്ക് 150 യൂറോയാണ് ഫീസ്. കുട്ടികള്‍ക്ക് ജീസസ് യൂത്തിന്റെ വെബ്‌സൈറ്റായ www.jesusyouth.ie ലൂടെ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുത വിവരങ്ങള്‍ 0892110313,0879630904 എന്നീ നമ്പരുകളില്‍ ലഭ്യമാണ്.

Share this news

Leave a Reply

%d bloggers like this: