ഐറിഷ് വാട്ടര്‍ 2017ല്‍ അധികമായി 115 മില്യണ്‍ യൂറോ കണ്ടെത്തേണ്ടി വരുമെന്ന് സൂചന

ഡബ്ലിന്‍: ഐറിഷ് വാട്ടര്‍ 2017ല്‍ അധികമായി 115 മില്യണ്‍ യൂറോ കണ്ടെത്തേണ്ടി വരുമെന്ന് സൂചന. ജലക്കരം താത്കാലികമായി റദ്ദാക്കുന്നത് മൂലം ആണിത്.  ഇത് കൂടാതെ  വാട്ടര്‍മീറ്റര്‍ വീട്ടുകളില്‍ ഘടിപ്പിക്കുന്ന കാര്യം പുനരവലോകനം  ചെയ്യുന്നുണ്ട്. 820,000  മീറ്ററുകള്‍ അയര്‍ലന്‍ഡില്‍ ഇതിനോടകം ഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതിലൂടെ ദിവസം 32 മില്യണ്‍ ലിറ്റര്‍ ജലം ആണ്  പാഴായി പോകുന്നത് തടയാന്‍ കഴിഞ്ഞിരിക്കുന്നത്. ജലക്കരത്തിന‍്റെ താത്കാലിക റദ്ദാക്കലാണ് ഫിയന ഫാള്‍, ഫിയന ഫേല്‍ ധാരണയുടെ പ്രധാന ഭാഗം.

അടുത്ത വര്‍ഷം ആദ്യം  ജലക്കരം സംബന്ധിച്ച് വിദഗ്ദ്ധ കമ്മീഷന്‍റെ റിപ്പോര്‍ട്ടും ലഭിക്കും. തുടര്‍ന്നായിരിക്കും ജലക്കരത്തിന്‍റെ  ഭാവി തീരുമാനിക്കപ്പെടുക. വാട്ടര്‍ മീറ്റര്‍ ഘടിപ്പിക്കുന്നതും നിര്‍ത്തിവെയ്ക്കേണ്ടതാണെന്നാണ് ഫിയന ഫാള്‍ ടിഡി ടിമ്മി ഡൂളി പറയുന്നത്. എല്ലാ നടപടികളും താത്കാലികമായി മാറ്റിവെയ്ക്കുന്നതായിരിക്കും നല്ലെന്നത് കരുതുന്നതായും അദ്ദേഹം പറഞ്ഞു.   അഞ്ഞൂറ് മില്യണ്‍ ആണ് വാട്ടര്‍മീറ്റര്‍ഘടിപ്പിക്കാന്‍ ഇത് വരെ ചെലവായിരിക്കുന്നത്.

ഐറിഷ് വാട്ടര്‍ പരാജയപ്പെട്ട സംഭവമണെന്നും ഫിയന ഫാള്‍ ടിഡി സൂചിപ്പിച്ചു. അതേ സമയം ഐറിഷ് വാട്ടര്‍ രൂപീകരിച്ചത് ശരിയായ തീരുമാനമായിരുന്നെന്ന് ഫിന ഗേല്‍ ടിഡിയും സിയാന്‍ കയ്നെയും  തിരിച്ചടിച്ചു. സിന്‍ഫിന്നും മീറ്റര്‍ഘടിപ്പിക്കുന്നത് നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

എസ്

Share this news

Leave a Reply

%d bloggers like this: