ഷോര്‍ട്ട് ഫിലിമിലേക്ക് അഭിനേത്രികളെ തേടുന്നു.

അയര്‍ലണ്ടില്‍ നിര്‍മ്മിക്കുന്ന ഷോര്‍ട്ട് ഫിലിമിലേക്ക് 3 അഭിനേത്രികളെ തേടുന്നു. താഴെ പറയുന്ന വിഭാഗങ്ങളിലേക്കാണു അഭിനയത്തില്‍ താത്പര്യം ഉള്ള വനിതകളെ ആവശ്യമുള്ളത്.

18 25 പ്രായപരിധിയിലുള്ള ഒരു പെണ്‍കുട്ടി (പ്രധാന വേഷം)
30 40 പ്രായപരിധിയിലുള്ള ഒരു സ്ത്രീ (സഹനടി)
40 50 പ്രായപരിധിയിലുള്ള ഒരു സ്ത്രീ (ചെറുതെങ്കിലും സംഭാഷണങ്ങളും പ്രാധാന്യവുമുള്ള വേഷം)

ഐറിഷ് ആര്‍ട്‌സ് കൌണ്‍സില്‍ ഗ്രാന്റോടുകൂടി ജിജോ പലാട്ടി സംവിധാനം ചെയ്യുന്ന ഈ ഷോര്‍ട്ട് ഫിലിമില്‍ ഐറിഷ് അഭിനേതാക്കള്‍ ഉള്‍പ്പെടെ ഏകദേശം 12ഓളം കലാകാരന്മാര്‍ അണിനിരക്കുന്നു.
അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടതടക്കം നിരവധി ശ്രദ്ധേയങ്ങളായ സിനിമകള്‍ ജിജോ സംവിധാനം ചെയ്തിട്ടുണ്ട്. അവയില്‍പ്പലതും നമ്മുടെ പ്രവാസ ജീവിതത്തിന്റെ വിവിധതലങ്ങളുടെ ആഴത്തിലുള്ള ആവിഷ്‌കാരങ്ങളായി മാറിയിട്ടുണ്ട്. ആ നിലക്ക് ജിജോയുടെ പുതിയ ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കാനുള്ള അവസരം അഭിനയത്തില്‍ താല്പര്യമുള്ളവര്‍ക്ക് ഒരു പഠനാനുഭവം ആയിരിക്കും. തിരഞ്ഞെടുക്കപെടുന്നവര്‍ക്ക് പരിശീലനവും പ്രതിഫലവും നല്കുന്നതാണ്. താത്പര്യം ഉള്ളവര്‍ താഴെയുള്ള വിലാസത്തില്‍ ബന്ധപെടുക.

പ്രൊഡക്ഷന്‍ മാനേജര്‍, വിനു നാരായണന്‍, Mob: 0894691279, email: vinu2587@yahoo.in

Share this news

Leave a Reply

%d bloggers like this: