കേരളത്തില്‍ പല സ്ഥലങ്ങളിലും സംഘര്‍ഷം

കേരളത്തില്‍ പല സ്ഥലങ്ങളിലും സംഘര്‍ഷം. ദേവികുളത്തും കാസര്‍കോടും കോട്ടയത്തും ആണ് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടനുബന്ധിച്ച് സംഘര്‍ഷം തുടങ്ങിയിരിക്കുന്നത്.

ദേവികുളം മണ്ഡലത്തില്‍നിന്ന് വിജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി എസ്.രാജേന്ദ്രന്റെ വിജയാഹ്ലാദപ്രകടനത്തിനിടയില്‍ മൂന്നാറില്‍ എല്‍ഡിഎഫ്‌യുഡിഎഫ് സംഘര്‍ഷം. ഒരു പൊലീസുകാരനു പരുക്ക്.

വോട്ടെണ്ണലിനെത്തുടര്‍ന്ന് കാസര്‍കോട് ജില്ലയില്‍ സംഘര്‍ഷം പടര്‍ന്നതോടെ കാസര്‍കോട്, മഞ്ചേശ്വരം, കാഞ്ഞങ്ങാട് താലൂക്കുകളില്‍ ഒരാഴ്ചത്തേക്ക് കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

കോട്ടയം തിരുവാര്‍പ്പ് കാഞ്ഞിരത്തില്‍ സിപിഎം – ബിഡിജെഎസ് സംഘര്‍ഷം. അഞ്ചു പേര്‍ക്കു പരുക്കേറ്റു. വെട്ടേറ്റ സിപിഎം പ്രവര്‍ത്തകരായ നിസാമുദീന്‍ (32), അനൂപ് പി.രാജ് (30) സരുണ്‍ സന്തോഷ് (24) പ്രവീണ്‍ തമ്പി (30), സുധീ (25) എന്നിവര്‍ക്കാണ് വെട്ടേറ്റത്.

Share this news

Leave a Reply

%d bloggers like this: