കുമരകത്ത് ബിജെപി പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു

കുമരകത്ത് ബിജെപി പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു. സാരമായി പരിക്കേറ്റ ബിജെപി പ്രവര്‍ത്തകനെ ആശുപത്രിയില്‍ കൊണ്ടുവന്ന ബിജെപി പ്രവര്‍ത്തകരെ സിപിഐഎം പ്രവര്‍ത്തകര്‍ തടഞ്ഞു. തുടര്‍ന്ന് പൊലീസ് എത്തിയാണ് പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിച്ചത്. എല്‍ഡിഎഫിന്റെ വിജയം ആഘോഷിച്ച സിപിഐഎം പ്രവര്‍ത്തകരെ നേരത്തെ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായുണ്ടായ സംഘര്‍ത്തിലാണ് ബിജെപി പ്രവര്‍ത്തകന് പരിക്കേറ്റത്. സിപിഐഎമ്മിന്റെ നിസാമുദ്ദീന്‍ (32), അനൂപ് പി രാജ് (30), സരുണ്‍ സന്തോഷ് (24) പ്രവീണ്‍ തമ്പി (30) സുധീ (25) എന്നിവര്‍ക്കാണ് നേരത്തെ പരിക്കേറ്റത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുമരകത്ത് ബിജെപി പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പിച്ചു.

Share this news

Leave a Reply

%d bloggers like this: