ജാലവിദ്യയുടെ തമ്പുരാന്‍ ജൂണ്‍ നാലിന് ഡബ്ലിനില്‍

ഡബ്ലിന്‍: വിഖ്യാത മജീഷ്യന്‍ ഗോപിനാഥ് മുതുകാടും സംഘവും ഒരുക്കുന്ന മെഗാമാജിക്ക് ഷോ അയര്‌ലണ്ടിലെ പ്രവാസി മലയാളികളുടെ മുമ്പിലെത്താന്‍ ഇനി രണ്ടാഴ്ച കൂടി മാത്രം.  ദശാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് മലയാളം സംഘടന സംഘടിപ്പിക്കുന്ന മെഗാമാജിക്ക് ഷോയ്ക്ക് ആവേശപൂര്വ്വകമായ പ്രതികരണമാണ് ലഭിക്കുന്നത്. ”മുതുകാട്സ് വേള്‍ഡ് ഓഫ് ഇല്ല്യൂഷ്യന്‌സ്” ജൂണ്‍ മാസം നാലിന് വൈകുന്നേരം അഞ്ചുമണിക്കാണ് അരങ്ങേറുന്നത്. പത്ത് അംഗങ്ങള്‍ അടങ്ങുന്ന ടീമിന്റെ് പ്രകടനം അയര്‌ലണ്ടിലെ പ്രവാസി മലയാളികള്ക്കും കുട്ടികള്ക്കും ലഭിക്കുന്ന വിനോദത്തിന്റെിയും വിജ്ഞാനത്തിന്റ്യെും അപൂര്‍വ അവസരമാകും.

യുകെയിലും അയര്‌ലണ്ടിലുമായി എട്ടു വേദികളിലായി അവതരിപ്പിക്കുന്ന മെഗാമാജിക്ക് ഷോയുടെ അയര്‌ലണ്ടിലെ ഏകവേദി ഡബ്ലിനിലെ ഗ്ലാസ്നെവിനിലുള്ള ഹെലിക്‌സ് തിയേറ്ററാണ്. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഹെലിക്‌സ് തിയേറ്റര്‍ മെഗാമാജിക് ഷോയുടെ മാറ്റ് കൂട്ടുമെന്ന് മലയാളം കരുതുന്നു.

പ്രേക്ഷകര്ക്ക് ജീവിത വിജയത്തിന് അത്മവിശ്വാസവും പ്രചോദനവും നല്കുകന്ന തരത്തില്‍ അണിയിച്ചൊരുക്കിയിട്ടുള്ള മുതുകാടിന്റെു ഇല്ല്യൂഷന്‍ ഷോയുടെ ടിക്കറ്റ് വില്പന പുരോഗമിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. മലയാളത്തിന്റെത ഔദ്യോഗിക വെബ്‌സൈറ്റില്‍ (www.malayalam.ie) കൂടി ഓണ്‌ലൈയനായും ടിക്കറ്റുകള്‍ റിസേര്‍വ് ചെയ്യാവുന്നതാണ്. വിവിധ കൗണ്ടികളില്‍ നിന്നുള്ള പ്രവാസി മലയാളികളുടെ സൗകര്യാര്ത്ഥം കോര്ക്ക് , കാവന്‍, ലിമറിക്, വാട്ടര്‍ഫോര്ഡ്ഥ, ഗാല്വേവ തുടങ്ങിയ കൗണ്ടികളിലും ടിക്കറ്റ് വില്പന ആരംഭിച്ചു.

കൂടുതല്‍ വിവരങ്ങള്ക്കും ടിക്കറ്റിനുമായി ബന്ധപ്പെടുക.
ഡബ്ലിന്‍
ബേബി പെരേപ്പാടന്‍ 087 2930719
വി.ഡി രാജന്‍ 087 0573885
മനോജ് മന്നാത്ത് 089 9515795
കോര്ക്ക്
ബിനു തോമസ് 085 1688881
റോജോ ജോര്ജ്പ 087 0660320
ലിമറിക്
പ്രമോദ് 087 1456254
കാവന്‍
ഫില്ജി്ന്‍ 087 7563820
വാട്ടര്‌ഫോജര്ഡ്
ഷാജു ജോസ് 089 4424604
ഗാലേ്വോ
അരുണ്‍ 087 2872822

Share this news

Leave a Reply

%d bloggers like this: