പിണറായി മന്ത്രിസഭയിലെ മന്ത്രിമാരുടെ പട്ടികയായി

തിരുവനന്തപുരം: പിണറായി മന്ത്രിസഭയിലെ മന്ത്രിമാരുടെ പട്ടികയായി. ഇപി ജയരാജന്‍, കെകെ ശൈലജ, എകെ ബാലന്‍, ടിപി രാമകൃഷ്ണന്‍, ജെ മേഴ്സിക്കുട്ടിയമ്മ, കെടി ജലീല്‍, സി രവീന്ദ്രനാഥ്, ജി സുധാകരന്‍ തോമസ് ഐസക്, ജി സുധാകരന്‍, കടകംപ്പളളി സുരേന്ദ്രന്‍, എ.സി മൊയ്തീന്‍ തുടങ്ങിയവര്‍ മന്ത്രിമാരാകും. പി ശ്രീരാമകൃഷ്ണന്‍ സ്പീക്കറായേക്കും ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. മുതിര്‍ന്ന നേതാക്കള്‍ക്ക് പരിഗണന നല്‍കുന്ന പട്ടികയില്‍ എം.എം.മണി, എസ്.ശര്‍മ്മ, എന്നിവരെ പരിഗണിച്ചില്ലെന്നതും ശ്രദ്ധേയമാണ്.

ബുധനാഴ്ചയാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ എത്തുക. 20 അംഗ മന്ത്രിസഭയായിരിക്കും അധികാരത്തില്‍ വരിക. 12 മന്ത്രിസ്ഥാനങ്ങളാണ് സിപിഐഎമ്മിന് ലഭിക്കുക. ജില്ലാ സെക്രട്ടറിമാരായിരുന്ന കെ കെ ശശീന്ദ്രന്‍, എസി മൊയ്തീന്‍, എന്നിവര്‍ മന്ത്രിസഭയുടെ ഭാഗമാകുമെന്നും സൂചനയുണ്ടായിരുന്നുവെങ്കിലും തഴയപ്പെടുകയായിരുന്നു. യുവനിരയില്‍ നിന്ന് പി ശ്രീരാമകൃഷ്ണന്‍,എ പ്രദീപ്കുമാര്‍,എം സ്വരാജ് എന്നിവരെയും പരിഗണിച്ചിരുന്നു. മുന്നണിയില്‍ അംഗമല്ലാത്തതു കൊണ്ട് ഗണേഷ് കുമാറും പട്ടികയില്‍ ഇടം പിടിച്ചില്ല. തോമസ് ഐസക് ധനകാര്യമന്ത്രിയായേക്കുമെന്നാണ് സൂചന. കെകെ ശൈലജയ്ക്ക് ആരോഗ്യവും ഇപി ജയരാജന് വ്യവസായ വകുപ്പും ലഭിക്കുമെന്നാണ് സൂചന.

Share this news

Leave a Reply

%d bloggers like this: