ബിജെപി നേതാവും നടിയുമായ രൂപ ഗാംഗുലിയ്ക്ക് നേരെ ആക്രമണം

കൊല്‍ക്കത്ത: ബിജെപി നേതാവും നടിയുമായ രൂപ ഗാംഗുലിയ്ക്ക് നേരെ ആക്രമണം. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് രൂപയെ കൈയ്യേറ്റം ചെയ്തത്. കൊല്‍ക്കത്തയ്ക്ക് സമീപം ഡയമണ്ട് ഹാര്‍ബറിലാണ് സംഭവം. തലയ്ക്ക് സാരമായി പരിക്കേറ്റ രൂപയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ടെലിവിഷന്‍ സീരിയലായ മഹാഭാരതത്തിലെ ദ്രൗപതിയുടെ വേഷത്തിലൂടെ ശ്രദ്ധേയയായ രൂപ ഇക്കഴിഞ്ഞ പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ കോട്ടയില്‍ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. നോര്‍ത്ത് പശ്ചിമ ബംഗാളിലെ ഹൗറയില്‍ നിന്നുമായിരുന്നു രൂപ മത്സരിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ലക്ഷ്മി രത്തന്‍ ശുകല്‍യോടായിരുന്നു രൂപ പരാജയപ്പെട്ടത്.

Share this news

Leave a Reply

%d bloggers like this: